ഡല്‍ഹി ഹൈകോടതി ജസ്റ്റിസ് മുരളിധറിനെ സ്ഥലം മാറ്റാന്‍ ശ്രമം നടന്നതായി റിപ്പോർട്ട്

ഡല്‍ഹി ഹൈകോടതി ജസ്റ്റിസ് മുരളിധറിനെ സ്ഥലം മാറ്റാന്‍ ശ്രമം നടന്നതായി റിപ്പോർട്ട്. ഹാഷിംപൂർ കൂട്ടക്കൊല, സിഖ് വിരുദ്ധ കലാപം തുടങ്ങി നിരവധി സുപ്രധാന കേസുകളുടെ വിധി പ്രഖ്യാപനങ്ങള്‍ നടത്തിയ ഹൈകോടതി ജഡ്ജിയാണ് മുരളിധർ. കൊളീജിയം അംഗങ്ങളായ രണ്ട് സുപ്രീം കോടതി ജഡ്ജിമാർ തടഞതോടെയാണ് സ്ഥലം മാറ്റാനുള്ള ശ്രമം പരാജയപെട്ടത്. ജസ്റ്റിസ് മുരളിധറിനെതിരെ സംഘപരിവാർ നേതാക്കള്‍ നേരത്തെ രംഗത്ത് വന്നിരുന്നു.
വർഗീയ കലാപങ്ങള്‍ക്കെതിരെയും, വ്യക്തി സ്വാതന്ത്രയം ശക്തിപെടുത്തുന്നതിനായും ഉറച്ച വിധി പ്രഖ്യാപനം നടത്തിയ ജഡ്ജിയാണ് ഡല്‍ഹി ഹൈകോടതി ജസ്റ്റിസ് മുരളിധർ. ഹാഷിംപൂർ കൂട്ടക്കൊലയില്‍ കീഴ്ക്കോടതി വിധി റദ്ദാക്കി പ്രതികളായ പോലീസുകാരെ ശിക്ഷിച്ച വിധിയുംണ , സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് സജ്ജന്‍ കുമാറിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ച വിധിയും ജസ്റ്റിസ് മുരളിധറിന്റെതായിരുന്നു. അക്റ്റിവിസ്റ്റും മാധ്യമപ്രവർത്തകനുമായ ഗൌതം നവലകയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം തടഞതും അദ്ദേഹമായിരുന്നു. തുടർന്ന് ആർ എസ് എസ് നേതാവും, ആർ ബി ഐ യിലെ കേന്ദ്ര സർക്കാർ നോമിനിനായ എസ് ഗുരുമൂർത്തി ജസ്റ്റിസ് മുരളിധറിനെ വിമർശിച്ചു രംഗത്തു വന്നിരുന്നു. ഇതിനു ശേഷമാണ് ജസ്റ്റിസ് മുരളിധറിനെ സ്ഥലം മാറ്റുന്നത്നായുള്ള നിർദേശം കോളീജിയത്തിന്‍റെ പരിഗണനയില്‍ വരുന്നത്. എന്നാല്‍ കോളീജിയം ആംഗങ്ങളായ റിട്ടയേർഡ് ജസ്റ്റിസ് മഥന്‍ ബി ലോകൂറും, ജസ്റ്റിസ് എ കെ സിക്രിയും എതിർത്തതിനെ തുടർന്ന് ശ്രമം പരാജയപ്പെട്ടു. ജസ്റ്റിസ് ലോകൂർ റിട്ടയർ ചെയ്ത ശേഷം, വീണ്ടും സ്ഥലം മാറ്റുന്നത്നായുള്ള നിർദേശം കൊളീജിയത്തിന്റെ പരിഗണനയില്‍ വന്നെങ്കിലും പരാജയപെട്ടു. ജസ്റ്റിസ് എ കെ സിക്രി മാർച്ചില്‍ വിരമിക്കാനിരിക്കെ, നിർദേശം വീണ്ടും പരിഗണിക്കപെടാനിടയുണ്ടെന്നാണ് റിപ്പോർട്ട്. ജഡ്ജിമാരുടെ സ്ഥലം മാറ്റുന്നതിൽ കേന്ദ്ര സർക്കാർ നടത്തുന്ന ഇടപെടലുകള്‍ നേരത്തെയും വിവാദമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here