Advertisement

ചൈത്രക്കെതിരെ നടപടിയ്ക്ക് ശുപാർശ ഇല്ല

January 28, 2019
Google News 0 minutes Read
chaithra

എസ് പി ചൈത്ര തെരേസ ജോണിന് എതിരെ  നടപടിയ്ക്ക്  ശുപാർശ ഇല്ല. ഇക്കാര്യം വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് എ ഡി ജി പി മനോജ് എബ്രഹാം ഡി ജി പിക്ക് സമർപ്പിച്ചു. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും റെയ്ഡ് വിവരം പിറ്റേ ദിവസം തന്നെ ചൈത്ര കോടതിയെ ബോധ്യപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ശക്തമായ നടപടി വേണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ചൈത്രയ്ക്ക് എതിരെ ശക്തമായ നടപടി വേണമെന്നാണ് സിപിഎം ജില്ലാ കമ്മറ്റിയുടെ ആവശ്യം.

അതേസമയം, ചൈത്രയുടെ ഭാഗത്ത്‌ ജാഗ്രതക്കുറവ് ഉണ്ടായെന്ന് റിപ്പോര്‍ട്ടിലുണ്ട്. റെയ്ഡിന്റെ കാര്യത്തിൽ അനാവശ്യ തിടുക്കം കാണിച്ചു. മുതിർന്ന ഓഫീസർമാരുമായി കൂടിയാലോചന നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും നിയമ വിധേയമായാണ് റെയ്ഡ് നടത്തിയതെന്നതിനാല്‍ ശക്തമായ നടപടി വേണ്ടെന്നാണ് എഡിജിപിയുടെ റിപ്പോര്‍ട്ട്. പാര്‍ട്ടി ജില്ലാ നേതൃത്വം ഈ റിപ്പോര്‍ട്ടിന് എതിരാണ്. ഈ വിഷയത്തില്‍ ഇനി  മുഖ്യമന്ത്രിയുടെ നിലപാടാണ് നിര്‍ണ്ണായകം.
ജനുവരി 23ന് ഡിവൈഎഫ്ഐ സംഘം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് കല്ലെറിഞ്ഞ സംഭവത്തിലെ പ്രതികളെ പിടികൂടുന്നതിനാണ് ചൈത്രയുടെ നേതൃത്വത്തില്‍ പോലീസ് സംഘം പാര്‍ട്ടി ഓഫീസില്‍ എത്തിയത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here