Advertisement

‘മാനസസരസ്സില്‍ നിന്നും മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസം’

January 28, 2019
1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ‘വെറും ദേശാടന പക്ഷിയല്ല, മാനസസരസ്സില്‍ നിന്നും മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസമാണ്’ എന്ന തലക്കെട്ടോടെ മോദിയുടെ ചിത്രം പങ്കുവച്ചാണ് സുരേന്ദ്രന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

ചില ദേശാടന പക്ഷികള്‍ക്ക് നമ്മുടെ നാട് വളരെ ഇഷ്ടമായിട്ടുണ്ടെന്നും, മരുഭൂമിയില്‍ നിന്നുള്ള ദേശാടനപക്ഷികള്‍ ഇടയ്ക്കിടെ കേരളത്തിലെത്തുന്നുണ്ടെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഇത് പ്രധാനമന്ത്രി മോദിയെ പരോക്ഷമായി പരിഹസിച്ചുള്ള ആക്ഷേപമാണെന്ന് സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement