കോടികളുടെ വീട് സ്വന്തമാക്കി ആലിയ ഭട്ട്
മുബൈയിലെ ജൂഹുവില്‍ ആലിയ വാങ്ങിയ അപാര്‍ട്ട്മെന്റിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 13.11കോടി രൂപയ്ക്കാണ് ആലിയ തനിക്ക് ഇഷ്ടപ്പെട്ട വീട് സ്വന്തമാക്കിയിരിക്കുന്നത്. ഇഷ്ടപ്പെട്ട വാഹനത്തിനും അതിന്റെ ഫാന്‍സി നമ്പറിനും വേണ്ടി കോടികള്‍ പൊടിക്കുന്ന താരങ്ങളുടെ വാര്‍ത്തകള്‍ സ്ഥിരം വായിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഇത് പോലെ മോഹവില നല്‍കി അപാര്‍ട്മെന്റ് സ്വന്തമാക്കിയ നടിമാരുടെ കഥകള്‍ കുറവാണ്. ഇതേ അപാര്‍ട്മെന്റ് സമുച്ചയത്തില്‍ മറ്റ് രണ്ട് അപാര്‍ട്മെന്റുകള്‍ കൂടി ആലിയയ്ക്ക് ഉണ്ട്. ജൂഹുവിലെ പോഷ് ഏരിയയിലാണ് ഈ സമുച്ചയം. 5.16കോടിയും, 3.83കോടിയും ചെലവാക്കിയാണ് ആലിയ അന്ന് ആ അപാര്‍ട്മെന്റുകള്‍ സ്വന്തമാക്കിയത്. 2300സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടാണിത്. ജനുവരി ഒമ്പതിന് വീടിന്റെ രജിസ്ട്രേഷന്‍ കഴിഞ്ഞു. 13.11കോടി വീടിന് ചെലവാക്കിയതിന് പുറമെ 65.55ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയ്ക്കായും ചെലവാക്കിയിട്ടുണ്ട്. ആലിയയുടെ സഹോദരി ഷഹിന്‍ ബട്ടും ഇവിടെ ആലിയയ്ക്ക് ഒപ്പമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here