പെണ്‍കുട്ടികള്‍ക്ക് നേരെ നോട്ട് വലിച്ചെറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്‍; വീഡിയോ വൈറലായതോടെ സസ്‌പെന്‍ഷന്‍

റിപ്പബ്ലിക് ഡേ പരിപാടിക്കിടെ ഡാന്‍സ് ചെയ്ത പെണ്‍കുട്ടികള്‍ക്ക് നേരെ നോട്ട് വലിച്ചെറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. പ്രമോദ് വാല്‍ക്കേ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് പെണ്‍കുട്ടികള്‍ക്ക് നേരെ നോട്ട് വലിച്ചെറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രമോദ് വാല്‍ക്കേയെ സസ്‌പെന്‍ഡ് ചെയ്തു.
ബിവാപൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് പ്രമോദ് വാല്‍ക്കെ. പൊലീസ് യൂണിഫോമില്‍ കുട്ടികള്‍ക്ക് നേരെ നോട്ടുകള്‍ വലിച്ചെറിഞ്ഞ പ്രമോദിന്റെ നടപടി തെറ്റായിപ്പോയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആകെ നാണക്കേടാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമോദിനെതിരെ നടപടി സ്വീകരിച്ചത്.
#WATCH Police constable showers cash on students during Republic Day function at a government school in Nagpur district’s Nand. The police constable was suspended following the incident. (26 January) #Maharashtra pic.twitter.com/nyTZeRCznO
— ANI (@ANI) January 29, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here