കേരളത്തിലെ പ്രളയം മനുഷ്യനിര്‍മ്മിതം, ദുരിതാശ്വാസം പാര്‍ട്ടി അണികള്‍ക്ക് മാത്രം: രാഹുല്‍ ഗാന്ധി

സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ എല്ലാ ബൂത്ത് ഭാരവാഹികളും പങ്കെടുക്കുന്ന സമ്മേളനത്തിലാണ് പിണറായി സര്‍ക്കാറിന് എതിരെ ആഞ്ഞടിച്ചത്. കേരളത്തിലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പ്രളയ ബാധിതരായ സാധാരണക്കാര്‍ക്കായി കേരളത്തിലെ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പാര്‍ട്ടി അണികളെ മാത്രമാണ് സര്‍ക്കാര്‍ സഹായിച്ചത്. ദുരിതാശ്വാസം പാര്‍ട്ടി വിശ്വാസികള്‍ക്ക് മാത്രമാണ് നല്‍കിയത്. കോണ്‍ഗ്രസിന് മാത്രമാണ് രാജ്യത്തെ ഒരുമിപ്പിച്ച് നിറുത്താന്‍ കഴിയുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കേന്ദ്രസര്‍ക്കാറിനേയും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ ഉടനീളം വിമര്‍ശിച്ചു. ഇന്ത്യയെ വിഭജിക്കുകയാണ് മോദി. സമ്പന്നതയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ വിഭജിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ സ്ഥാപനങ്ങള്‍ക്ക് നേരെയും മോദിയുടെ അക്രമം ഉണ്ടായി. നാല് ജഡ്ജിമാര്‍ സുപ്രീം കോടതിയ്ക്ക് പുറത്ത് വന്ന് ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞു. നരേന്ദ്രമോഡിയും അമിത്ഷായും സുപ്രീം കോടതിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്. സിബിഐ ഡയറക്ടറെ എന്തിനാണ് മോദി മാറ്റിയത്? മോദി തുടര്‍ച്ചയായി കള്ളം പറയുന്നു. സ്വയരക്ഷയ്ക്കായാണ് സിബിഐ ഡയറക്ടറെ മാറ്റിയത്. എന്തിനാണ് വിമാനം ഉണ്ടാക്കി പരിചയമില്ലാത്തവര്‍ക്ക് മോഡി റഫേല്‍ കരാര്‍ നല്‍കിയതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
കര്‍ഷകര്‍ക്കായി ഒരു രൂപ പോലും മോദി ചെലവഴിക്കുന്നില്ല. സമ്പന്നര്‍ക്ക് വേണ്ടിയാണ് മോദി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. 15സമ്പന്നര്‍ക്ക് വേണ്ടിയാണ് മോദി മിനിമം വേതനം ഉറപ്പാക്കിയത്. കര്‍ഷകരെ ഉപദ്രവിച്ച് ദുരിതത്തിലാക്കി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മിനിമം വേതനം ഉറപ്പാക്കും. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. കൂടുതല്‍ സ്ത്രീകളെ തെരഞ്ഞെടുപ്പില്‍ നിറുത്തും. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കും. വനിതാ സംവരണ ബില്‍ പാസ്സാക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here