മുല്ലപ്പള്ളി മത്സരിക്കില്ലെന്ന് സൂചന; വടകര പിടിക്കാന്‍ മുഹമ്മദ് റിയാസിനെ കളത്തിലിറക്കാന്‍ എല്‍ഡിഎഫ്

വടകരയിൽ ഹാട്രിക് ജയമാണ് ഇത്തവണ യു.ഡി.എഫ് ലക്ഷ്യമിടുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരരംഗത്തു നിന്ന് വിട്ടുനിൽക്കുന്നതും എൽജെഡി മുന്നണി വിട്ടതും യുഡിഎഫിന് പ്രതിസന്ധിയാണ്. കരുത്തനായ സ്ഥാനാർത്ഥിയെ നിർത്തി പ്രതാപം വീണ്ടെടുക്കാനാണ് ഇടതുമുന്നണി നീക്കം.
ഇടതു കോട്ടയായ വടകരയിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് നിലവിലെ എം പി. 2009 ൽ 56,186 വോട്ടിന്റെയും 2014ൽ 3306 വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ നിന്നും പാർലമെൻറിൽ എത്തിയത്. ഇത്തവണ മത്സരം രംഗത്ത് ഉണ്ടാകില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയതോടെ അഭിമാന പോരാട്ടം നടക്കുന്ന വടകരയിലെ സ്ഥാനാർഥികൾക്കായിയുള്ള ചർച്ചയിലാണ് യു ഡി എഫ് നേതൃത്വം.
Read Also: ‘അതിരുകടന്ന അപഹാസ്യം’; ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് അജു വര്‍ഗീസ്
കെപിസിസി സെക്രട്ടറി കെ. പ്രവീൺകുമാറിന്റെയും കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാറിന്റെ പേരുകളാണ് യുഡിഎഫിൽ നിന്ന് ഉയരുന്നത്. ജില്ലയക്ക് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെ വടകരയിൽ മത്സരിപ്പിക്കാൻ സാധ്യതയില്ല. 2014ൽ എഎൻ ഷംസീറിനെയിറക്കി ശക്തമായ മത്സരം കാഴ്ചവച്ച വടകര മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനുള്ള പ്രവർത്തനം ഇടതു മുന്നണി ആരംഭിച്ചു.
Read Also: സോളാര്‍ ഉപയോഗിച്ച് ചോളം വറുത്തെടുക്കുന്ന 75 കാരി സെല്‍വമ്മ; വൈറല്‍ വീഡിയോ
പികെ ശ്രീമതി,പി ജയരാജൻ,പി സതീദേവി എന്നിവരുടെ പേരുകൾക്കൊപ്പം ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിന്റെ പേരും വടകരയിലെ സ്ഥാനാർത്ഥിപ്പട്ടികയിൽ ഉണ്ട്. ഘടകകക്ഷികൾക്കാണ് സീറ്റ് നൽകുന്നതെങ്കിൽ എം.വി ശ്രേയാംസ്കുമാർ ,കെ.പി മോഹനൻ എന്നിവർക്കാണ് സാധ്യത. മണ്ഡലത്തിൽ ഏറെ സ്വാധീനം ചെലുത്താൻ കഴിയുന്ന ലോക്താന്ത്രിക് ജനതാദൾ ഒപ്പം കൂടിയത് ഇടതു ക്യാമ്പുകളിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ബിജെപിയും മണ്ഡലത്തിൽ പ്രതീക്ഷ വെച്ചു പുലർത്തുന്നു. പുതുമുഖ സ്ഥാനാർഥിയെ തേടി പോകാതെ ഇത്തവണയും ബിജെപി സംസ്ഥാന സെക്രട്ടറിയായ വി കെ സജീവനെ തന്നെ രംഗത്തിറക്കാനാണ് ബിജെപിയുടെ നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here