പ്രായം തടസ്സമല്ല, നീതി ലഭിക്കും വരെ സമരം തുടരും: ദയാഭായി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന അനിശ്ചിതകാല പട്ടിണിസമരം ആരംഭിച്ചു. കാസര്‍ഗോട്ടെ ദുരിതബാധിതരുടെ അമ്മമാരടക്കം മുപ്പത് പേരടങ്ങുന്ന സംഘമാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരമിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തക ദയാഭായി പിന്തുണ പ്രഖ്യാപിച്ച് പട്ടിണി സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
Read More:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിണിസമരത്തില്‍ നിന്ന് പിന്മാറില്ല: ദയാഭായി
വികസനത്തിന്റെ പേരില്‍ സര്‍ക്കാരും കോര്‍പ്പറേറ്റ് ശക്തികളും ചേര്‍ന്നാണ് ഇത്തരത്തില്‍ ഒരു ദുരിതം വിതച്ചത്. പ്രായം തടസ്സമല്ല, നീതി ലഭിക്കുന്നത് വരെ നിരാഹാരസമരം തുടരുമെന്നും ദയാഭായി പറഞ്ഞു.
സമരത്തിന് പിന്തുണയുമായി വി എം സുധീരനും സമരപ്പന്തലിലെത്തി. ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here