ഹാമില്‍ട്ടന്‍ ഏകദിനം; ഇന്ത്യയ്ക്ക് തകര്‍ച്ച, ആറ് വിക്കറ്റ് നഷ്ടമായി

ഹാമില്‍ട്ടന്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 35 റണ്‍സിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായി. 13 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ മാത്രമാണ് രണ്ടക്കം കടന്നത്. റണ്‍സൊന്നും എടുക്കാതെ ഹാര്‍ദിക് പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറുമാണ് ഇപ്പോള്‍ ക്രീസില്‍. രോഹിത് ശര്‍മ (7), ധവാന്‍ (13), ശുബ്മാന്‍ ഗില്‍ (9), അമ്പാട്ടി റായിഡു (പൂജ്യം), ദിനേശ് കാര്‍ത്തിക് (പൂജ്യം) കേദാര്‍ ജാദവ് (ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. കിവീസിനു വേണ്ടി ട്രെന്റ് ബോള്‍ട്ട് നാല് വിക്കറ്റും ഗ്രാന്‍ഡ്‌ഹോം രണ്ട് വിക്കറ്റും നേടി. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ നാലാം ഏകദിന മത്സരമാണ് ഹാമില്‍ട്ടനില്‍ നടക്കുന്നത്. ആദ്യ മൂന്ന് ഏകദിനങ്ങള്‍ വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here