ഗോഡ്‌സയെ ‘തൂക്കിലേറ്റി’ കെ.എസ്.യു

ഗാന്ധി ഘാതകന്‍ വിനായക് ഗോഡ്‌സയെ തൂക്കിലേറ്റി കെ.എസ്.യു. മഹാത്മാഗാന്ധിയുടെ 71-ാം രക്തസാക്ഷി ദിനമായ ഇന്നലെ അഖില ഹിന്ദു മഹാസഭാ വനിതാ നേതാവ് ഗാന്ധിയുടെ ചിത്രത്തില്‍ വെടിയുതിര്‍ക്കുന്ന ചിത്രവും ഗോഡ്‌സയെ ആദരിക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. ഇതിനു പ്രതികാരം ചെയ്യുകയായിരുന്നു തൃശൂരിലെ കെ.എസ്.യു നേതാക്കള്‍. തൃശൂര്‍ കളക്ട്രേറ്റിനു മുന്നില്‍ ഗോഡ്‌സയെ പ്രതീകാത്മകമായി തൂക്കിലേറ്റുകയായിരുന്നു കെ.എസ്.യുക്കാര്‍.
വീരപുരുഷനായി ആർ എസ് എസ്-സംഘപരിവാർ സംഘടനകൾ ആരാധിക്കുന്ന നാഥൂറാം വിനായക് ഗോഡ്സെയെ മരകൊമ്പിൽ പ്രതീകാത്മകമായി തൂക്കികൊന്നായിരുന്നു “പ്രതികാര” പരിപാടി. 71-ാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ ചിത്രത്തില്‍ വെടിയുതിര്‍ത്ത അഖില ഭാരത ഹിന്ദു മഹാസഭ വനിതാ നേതാവ് പൂജാ ശകുന്‍ പാണ്ഡെയുടെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here