ഗാന്ധിജിയുടെ ചിത്രത്തില്‍ വെടിയുതിര്‍ത്ത ഹിന്ദു മഹാസഭാ നേതാവിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

71-ാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ ചിത്രത്തില്‍ വെടിയുതിര്‍ത്ത അഖില ഭാരത ഹിന്ദു മഹാസഭ വനിതാ നേതാവ് പൂജാ ശകുന്‍ പാണ്ഡെയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല.
പൂജയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ‘#Arrest_The_Terrorist_Pooja’ എന്ന ഹാഷ് ടാഗോടെയാണ് മലയാളികള്‍ കമന്റ് ചെയ്യുന്നത്. ഞങ്ങള്‍ ഗാന്ധിജിയെ സ്‌നേഹിക്കുന്നു എന്നും പൂജയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ആചരിക്കുന്ന വേളയില്‍ ഇത്രയും ക്രൂരമായി പെരുമാറിയ പൂജയുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് വ്യാപകമായി പൊങ്കാല ലഭിക്കാന്‍ തുടങ്ങിയതോടെ പല പോസ്റ്റുകളും പൂജയുടെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുകയാണ്.
Read Also: ഗാന്ധിജിയെ ‘വെടിവച്ച്’ ഹിന്ദു മഹാസഭാ നേതാവ്; ചിത്രം വിവാദത്തില്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here