കെഎസ് ആര്‍ടിസി സിഎംഡി സ്ഥാനം ആരോടും മത്സരിച്ച് വാങ്ങിയതല്ലെന്ന് ടോമിന്‍ ജെ തച്ചങ്കരി

ടോമിന്‍ തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് ഭവന്റെ പടിയിറങ്ങി. കെഎസ് ആര്‍ടിസി സിഎംഡി സ്ഥാനം ആരോടും മത്സരിച്ച് വാങ്ങിയതല്ലെന്ന് ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. സര്‍ക്കാര്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റിയെന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് സ്ഥാനമൊഴിയുന്നതെന്നും തച്ചങ്കരി വ്യക്തമാക്കി.
കെഎസ് ആര്‍ടിസി സിഎംഡിയായി ഒമ്പത് മാസത്തിലധികം സേവന മനുഷ്ഠിച്ച ചീഫ് ഓഫീസില്‍ ടോമിന്‍ തച്ചങ്കരിയുടെ അവസാന ദിനമായിരുന്നു ഇന്ന്. സ്ഥാനമൊഴിയുന്ന സിഎംഡിക്ക് ജീവനക്കാര്‍ യാത്രയയ്പ്പ് നല്‍കി. തബലവായിച്ച് ആഘോഷമായി ഏറ്റെടുത്ത സ്ഥാനത്ത് നിന്ന് ആരാവങ്ങളില്ലാതെയാണ് തച്ചങ്കരിയുടെ പടിയിറക്കം. തന്നെ പോലൊരുദ്യോഗസ്ഥന് താരതമ്യേന ചെറിയ പോസ്റ്റ് ആണ് കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനമെന്നും ജനങ്ങളോടുള്ള ഉത്തരവാദിത്വം കൊണ്ടാണ് അത് ഏറ്റെടുത്തതെന്നും ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പില്‍ തച്ചങ്കരി പറഞ്ഞു.
തൊഴിലാളി സംഘടനകളോടോ നേതാക്കളോടോ തനിക്ക് യോതൊരു വിരോധമില്ലെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ തച്ചങ്കരി പറഞ്ഞു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കെഎസ് ആര്‍ടിസി സിഎംഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റാന്‍ തീരുമാനമെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എംപി ദിനേശിനാണ് പുതിയ ചുമതല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here