കൊടുവള്ളിയിൽ കഞ്ചാവ് വില്‍പ്പനക്കിടെ രണ്ടു പേര്‍ പിടിയില്‍

കോഴിക്കോട് കൊടുവള്ളിയിൽ കഞ്ചാവ് വില്‍പ്പനക്കിടെ രണ്ടുപേരെ പോലീസ് പിടികൂടി. ഉണ്ണികുളം എം എം പറമ്പ് സ്വദേശി എം കെ സുബീഷ്, പൂനൂര്‍ സ്വദേശി റാസിഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കിലോ നൂറ് ഗ്രാം കഞ്ചാവ് ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.
കൊടുവള്ളി വാവാട് ഭാഗത്ത് കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതായി താമരശ്ശേരി ഡി വൈ എസ് പിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവും പ്രതികളും വലയിലായത്. ഉണ്ണികുളം എം എം പറമ്പ് മൊകായില്‍ എം കെ സുബീഷ്, പൂനൂര്‍ സ്വദേശി റാസിഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രദേശത്ത് വില്‍പ്പന നടത്താനായി എത്തിച്ച ഒരു കിലോ നൂറ് ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യാന്‍ എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്‍ പറഞ്ഞു.
ഇവര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്നവരെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here