Advertisement

വോട്ടിങ് മെഷീന്‍ വിവാദം: പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണും

February 1, 2019
Google News 5 minutes Read
Rahul Gandhi

ഇലക്ട്രോണിക് വോട്ടിങ് മെഷീനെപ്പറ്റിയുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തിങ്കളാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിശ്വാസ്യതയിലുള്ള സംശയം പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടിക്കാഴ്ചയില്‍ ഉന്നയിക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്തതായി അവകാശപ്പെട്ട് കഴിഞ്ഞയാഴ്ച യു.എസ്.ഹാക്കര്‍ രംഗത്തെത്തിയിരുന്നു.

‘സേവ് ഡെമോക്രസി’, ‘സേവ് നാഷന്‍’ എന്ന പേരില്‍ ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ ചേര്‍ന്ന യോഗത്തിലാണ് ഇവിഎമ്മിനെതിരായി ഉയരുന്ന ആരോപണങ്ങളില്‍ നടപടികള്‍ സ്വീകരിക്കാനുള്ള സമ്മര്‍ദ്ദം തെരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍സിപി നേതാവ് ശരദ് പവാര്‍, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ തുടങ്ങിയ 21 പ്രതിപക്ഷ പാർട്ടി നേതാക്കൾ പങ്കെടുത്തു. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ആവശ്യം തിങ്കളാഴ്ച്ച വൈകിട്ട് 5.30ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ഉന്നയിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here