Advertisement

മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി

February 1, 2019
Google News 0 minutes Read

മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി. പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങൾ തേടുന്നത് സുരക്ഷാ ഭീഷണിയെന്ന ഭാഗം ഉത്തരവിൽ നിന്ന് ഒഴിവാക്കി. അഭിമുഖങ്ങൾക്ക് പിആർഡി വഴി അനുമതി തേടണമെന്ന വ്യവസ്ഥയും മാറ്റി മാധ്യമവിലക്കിനുള്ള സർക്കാർ നീക്കം എതിർപ്പുകൾക്ക് മുന്നിൽ ഇല്ലാതായി. വിലക്കിനുള്ള മുൻ ഉത്തരവ് തിരുത്തി ഇറക്കി. സുരക്ഷാ ഭീഷണി പരാമർശം മാറ്റി, നേരിട്ട് അഭിമുഖത്തിന് ശ്രമിക്കുന്നതിനും തടസമില്ല.

നവംബർ 11ന് ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ് ഇറക്കിയ ഉത്തരവാണ് വിവാദമുണ്ടാക്കിയത്. വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണം മാധ്യമങ്ങൾ തേടുന്നത് സുരക്ഷാ പ്രശ്നം ഉണ്ടാക്കുന്നുവെന്ന് മുൻ ഉത്തരവിൽ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സുബ്രതോ ബിശ്വാസ് തന്നെ തിരുത്തിയിറക്കിയ വ്യതിയ ഉത്തരവിൽ ഈപരാമർശം ഇല്ല. വിലക്കുകളുമില്ല. പൊതുസ്ഥലങ്ങളിൽ നേതാക്കൾ മാധ്യമങ്ങളോട് സംസാരിക്കണമെങ്കിൽ അറിയിപ്പ് പിആർഡി വഴി മാത്രമേ നൽകാവൂ എന്ന ഭാഗവും മാറ്റി.

എല്ലാമാധ്യമങ്ങളെയും വിവരങ്ങൾ അറിയിക്കാം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അഭിമുഖങ്ങൾ എടുക്കണമെങ്കിൽ പിആർഡിയുടെ അനുമതി വേണമെന്ന നിർദേശവും മാറ്റി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫീസുകൾ വഴി നേരിട്ട് തന്നെ മാധ്യമങ്ങൾക്ക് പ്രതികരണം തേടാം. ദർബാർ ഹാൾ അടക്കം സെക്രട്ടറിയേറ്റിലെ വിവിധ ഹാളുകളിൽ മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നത് പിആർഡിയെ അറിയിച്ചുകൊണ്ടായിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി.

വിമാനത്താവളങ്ങളിലും റെയിൽവെ സ്റ്റേഷനിലും സെക്രട്ടറിയേറ്റിലെ വിവിധ ബ്ലോക്കുകളിലും പ്രതികരണങ്ങൾക്കായി പ്രത്യേക മീഡിയാ കോർണറുകൾ സ്ഥാപിക്കണമെന്ന നിർദ്ദേശം പുതിയ ഉത്തരവിലുണ്ട്. മുൻ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമായപ്പോൾ വേണ്ട മാറ്റങ്ങൾ വരുത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. എതിർപ്പ് പരിഗണിച്ചാണ് നിയന്ത്രണം നീക്കിയ പുതിയ ഉത്തരവിറക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here