യുപിഎ സര്‍ക്കാറിന്റെ കിട്ടാക്കടം തിരിച്ചുപിടിച്ചെന്ന് ഗോയല്‍

യുപിഎ സര്‍ക്കാറിന്റെ കിട്ടാക്കടം തിരിച്ചുപിടിച്ചെന്ന് ഗോയല്‍. മൂന്ന് ലക്ഷം കോടി രൂപയാണ് തിരിച്ച് പിടിച്ചത്. സാമ്പത്തിക കുറ്റവാളികളുടെ സ്വത്ത് തിരിച്ച് പിടിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയതിനേക്കാള്‍ ഇരട്ടി വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. പാവപ്പെട്ടവര്‍ക്കുള്ള ഭവന നിര്‍മ്മാണം അഞ്ചിരട്ടിയാക്കി. 98ശതമാനം നഗരങ്ങളില്‍ ശുചീകരണം പൂര്‍ത്തിയാക്കി. തൊഴിലുറപ്പ് പദ്ധതിയ്ക്കായി 60,000കോടി നല്‍കി. 90ശതമാനം ഗ്രാമീണ ശൗചാലയങ്ങള്‍ പൂര്‍ത്തിയാക്കി. 2022ല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും വീട്. 153000വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയെന്നും ഇത് കഴിഞ്ഞ സര്‍ക്കാര്‍ നിര്‍മ്മിച്ച വീടുകളുടെ അഞ്ചിരട്ടിയാണെന്നും ഗോയല്‍
ബജറ്റിലെ മറ്റ് പ്രസക്ത ഭാഗങ്ങള്‍
- പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കി
- സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം കൂടടി
- ഭീകര ആക്രമണങ്ങള്‍ കുറഞ്ഞു
- 2022ഓടെ എല്ലാവര്‍ക്കും വീട്
- കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം
- രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു
- പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിരക്കിലെത്തിച്ചു
- 2022 ഓടെ നവഭാരത നിര്‍മ്മാണം
- ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യമാറി
- രാജ്യം സുസ്ഥിര വികസന പാതയില്‍
- ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി
- കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശ നിക്ഷേപം വര്‍ദ്ധിച്ചു
- മോദി സര്‍ക്കാര്‍ അഴിമതി വിരുദ്ധ സര്‍ക്കാര്‍
- കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കി
- രാജ്യത്ത് ജീവിത നിലവാരം ഉയര്‍ന്നു
- നയപരമായ മരവിപ്പ് ഇല്ലാതായി
- സുസ്ഥിരവും അഴിമതി രഹിതവുമായ ഭരണം
- ഭീകരവാദ ആക്രമങ്ങള്‍ കുറഞ്ഞു
- ജിഡിപിക്ക് 1991 ന് ശേഷമുള്ള ഏറ്റവും വലിയ വളര്‍ച്ച
- ദരിദ്രര്‍ക്ക് ധാന്യവിതരണത്തിന് 1,70000 ചെലവായി
- യുപിഎ സര്‍ക്കാരിന്റെ കിട്ടാക്കടം എന്‍ഡിഎ സര്‍ക്കാര്‍ തിരിച്ചുപിടിച്ചു
- കിട്ടാക്കടം 3 ലക്ഷം കോടി രൂപ തിരച്ചുപിടിച്ചു
- നഗര-ഗ്രാമ വ്യത്യാസം കുറച്ചു കൊണ്ടുവരാന്‍ സാധിച്ചു
- 2018-19 ല്‍ ധനക്കമ്മി 3.4 ശതമാനമാക്കി
- 2019-20 ല്‍ ധനക്കമ്മി 2.5 ശതമാനമാക്കും
- ബാങ്കിങ് രംഗത്ത് സമഗ്ര വികസനം സാധ്യമാക്കി
- ബിനാമി ഇടപാടുകള്‍ തടഞ്ഞു
- പാവപ്പെട്ടവര്‍ക്കുള്ള ഭവനനിര്‍മ്മാണം അഞ്ചിരട്ടിയാക്കി
- 2019 മാര്‍ച്ചോടെ എല്ലാ വീടുകളും വൈദ്യുതീകരിക്കും
- ചെറുകിട കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി
- രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ
- 32 കോടി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here