Advertisement

പശു സംരക്ഷണത്തിന് ‘രാഷ്ടീയ കാമധേനു ആയോഗ് പദ്ധതി’; വകയിരുത്തിയത് 750 കോടി

February 1, 2019
Google News 1 minute Read
cow

പശു സംരക്ഷണത്തിന് മോദി സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി. രാഷ്ടീയ കാമധേനു ആയോഗ് എന്നാണ് പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. ഇതിന് വേണ്ടി 750 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. പശു സംരക്ഷണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

ബജറ്റ് അവതരണത്തില്‍ നിന്ന്

രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു

പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിരക്കിലെത്തിച്ചു

2022 ഓടെ നവഭാരത നിര്‍മ്മാണം

ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യമാറി

രാജ്യം സുസ്ഥിര വികസന പാതയില്‍

ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശ നിക്ഷേപം വര്‍ദ്ധിച്ചു

മോദി സര്‍ക്കാര്‍ അഴിമതി വിരുദ്ധ സര്‍ക്കാര്‍

2020 ഓടെ എല്ലാവര്‍ക്കും ഭവം, ശൗചാലയം

കര്‍ഷകരുടെ വരുമാനം ഇരട്ടിയായിട

രാജ്യത്ത് ജീവിത നിലവാരം ഉയര്‍ന്നു

നയപരമായ മരവിപ്പ് ഇല്ലാതായി

സുസ്ഥിരവും അഴിമതി രഹിതവുമായ ഭരണം

ഭീകരവാദ ആക്രമങ്ങള്‍ കുറഞ്ഞു

ജിഡിപിക്ക് 1991 ന് ശേഷമുള്ള ഏറ്റവും വലിയ വളര്‍ച്ച

ദരിദ്രര്‍ക്ക് ധാന്യവിതരണത്തിന് 1,70000 ചെലവായി

യുപിഎ സര്‍ക്കാരിന്റെ കിട്ടാക്കടം എന്‍ഡിഎ സര്‍ക്കാര്‍ തിരിച്ചുപിടിച്ചു

കിട്ടാക്കടം 3 ലക്ഷം കോടി രൂപ തിരച്ചുപിടിച്ചു

നഗര-ഗ്രാമ വ്യത്യാസം കുറച്ചു കൊണ്ടുവരാന്‍ സാധിച്ചു

2018-19 ല്‍ ധനക്കമ്മി 3.4 ശതമാനമാക്കി

2019-20 ല്‍ ധനക്കമ്മി 2.5 ശതമാനമാക്കും

ബാങ്കിങ് രംഗത്ത് സമഗ്ര വികസനം സാധ്യമാക്കി

ബിനാമി ഇടപാടുകള്‍ തടഞ്ഞു

പാവപ്പെട്ടവര്‍ക്കുള്ള ഭവനനിര്‍മ്മാണം അഞ്ചിരട്ടിയാക്കി

2019 മാര്‍ച്ചോടെ എല്ലാ വീടുകളും വൈദ്യുതീകരിക്കും

ചെറുകിട കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി

രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ

12 കോടി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം

75000 കോടി രൂപ സര്‍ക്കാരിന് ചെലവ്

മൂന്ന് ഗഡുക്കളായി പണം നല്‍കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here