മൂവീസ്ട്രീറ്റ് അവാര്‍ഡ്‌സ്-2019 : മികച്ച നടന്‍ ജോജു, സിനിമ സുഡാനി ഫ്രം നൈജീരിയ

പോയ വര്‍ഷത്തെ മലയാളസിനിമയ്ക്ക് നേട്ടങ്ങള്‍ സമ്മാനിച്ച മികച്ച പ്രകടനങ്ങളെ പ്രേക്ഷകരുടെ വോട്ടിംഗിലൂടെ തിരഞ്ഞെടുക്കാനായി പ്രമുഖ ഓണ്‍ലൈന്‍ കൂട്ടായ്മയായ മൂവീസ്ട്രീറ്റ് സംഘടിപ്പിച്ച മൂവീസ്ട്രീറ്റ് അവാര്‍ഡ്‌സ്-2019ലെ വിജയികളെ പ്രഖ്യാപിച്ചു.
ജനാധിപത്യ മൂല്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പൂര്‍ണമായും പ്രേക്ഷകരുടെ വോട്ടിംഗിലൂടെ നല്‍കപ്പെടുന്ന അവാര്‍ഡില്‍ ഏറ്റവും മികച്ച സിനിമയായി സുഡാനി ഫ്രം നൈജീരിയ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതേ സിനിമയിലൂടെ സക്കറിയ മുഹമ്മദ് മികച്ച സംവിധായകനായിമാറി.
ജോസഫ് എന്ന സിനിമയിലൂടെ കരുത്തുറ്റ നായകസ്ഥാനത്തേക്ക് ഉയര്‍ന്ന ജോജു ജോര്‍ജ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഈട, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ നിമിഷ സജയന്‍, ലില്ലിയിലെ പ്രകടനത്തിലൂടെ സംയുക്താ മേനോന്‍ എന്നിവര്‍ മികച്ച നടിയ്ക്കുള്ള അവാര്‍ഡുകള്‍ നേടി.
മരണത്തിന്‍റെ മുഖങ്ങള്‍ വരച്ചുകാട്ടിയ ഈ.മ.യൗവിന്‍റെ ശക്തമായ എഴുത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ശ്രീ.P.F.മാത്യൂസ് നേടിയപ്പോള്‍ ജോസഫിലെ മനോഹരമായ ഗാനങ്ങളിലൂടെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരത്തിന് രഞ്ജിന്‍ രാജ് അര്‍ഹനായി.
ഫെബ്രുവരി മൂന്നിന് കലൂരിലെ എജെ ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വെച്ചാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here