കേരള-കർണ്ണാടക അതിർത്തിയിലെ അക്രമകാരിയായ കടുവ പിടിയില്‍; വനപാലകര്‍ കടുവയെ മാറ്റി, നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

കേരള കര്‍ണാടക അതിര്‍ത്തിയായ മുച്ചൂരില്‍ രണ്ടുപേരെ കടിച്ചുകൊന്ന കടുവയെ പിടികൂടിയെന്ന് വനംവകുപ്പ്. കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ട് പേരെ കടിച്ചുകീറിക്കൊന്ന നരഭോജി കടുവയെ മയക്കുവെടി വെച്ചാണ് വനംവകുപ്പ് വീഴ്ത്തിയത്. എന്നാല്‍ കടുവയെ കാണണമെന്നും കടുവയെ പിടികൂടിയെന്ന വനംവകുപ്പ് വാദം അംഗീകരിക്കില്ലെന്നും ആരോപിച്ച് നാട്ടുകാര്‍ മൈസൂര്‍ ദേശീയപാതയിലെ മച്ചൂരില്‍ റോഡ് ഉപരോധിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.
ഇന്നലെ ഉച്ചയോടെ കാട്ടില്‍ കിഴങ്ങ് പറിക്കാന്‍ പോയ കാട്ടുനായ്ക്ക കോളനിയിലെ കുളളന്‍ എന്ന ഖഞ്ചപ്പയെ, നരഭോജിക്കടുവ കടിച്ചുകീറി കൊന്നതോടെയാണ് നാട്ടുകാരുടെ ശക്തമായ പ്രതിഷേധം വീണ്ടുമുയര്‍ന്നത്. മുച്ചൂരില്‍ തന്നെ നാല് ദിവസം മുന്‍പ് മറ്റൊരാളും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.ഖഞ്ചപ്പയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരനായ മറ്റൊരാള്‍ക്കും കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു.സംഭവസ്ഥാലത്ത് നിന്ന് ഖഞ്ചപ്പയുടെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രതിഷേധിച്ച നാട്ടുകാര്‍ പ്ിന്നീട് കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുമെന്ന ഉറപ്പിന്മേലാണ് മൃതദേഹം കൊണ്ടുപോകാന്‍ അനുവദിച്ചത്.ഇന്ന് രാവിലെയോടെ കൂട് സ്ഥാപിക്കുകയും കാട്ടില്‍വെച്ച് തന്നെ മയക്കുവെടി വെച്ച് കടുവയെ വീഴ്ത്തിയെന്നുമാണ് വനംവകുപ്പ് പറയുന്നത്.എന്നാല്‍ വനംവകുപ്പ് വാദം പാടേ തളളുകയാണ് നാട്ടുകാര്‍,കടുവയെ പിടിച്ചെങ്കില്‍ ജനപ്രതിനിധികളെയെങ്കിലും കാണിക്കണമെന്നായി.
Read More:വയനാട് അതിർത്തിയിൽ കടുവ ആക്രമണം; ഒരാൾ മരിച്ചു
തുടര്‍ന്ന് ലാത്തിച്ചാര്‍ജ് നടത്തിയാണ് പോലീസ് ഉപരോധം അവസാനിപ്പിച്ചത്.ഒന്നര മാസത്തിനിടെ നരഭോജിക്കടുവ മൂന്ന് പേരെ ആക്രമിച്ച് കൊന്നത്.നിരവധിപേര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.എന്നാല്‍ മൂവരേയും ആക്രമിച്ച് കൊലപ്പെടുത്തിയത് ഒരേ കടുവയാണോയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്നത് പതിവാക്കിയതോടെ ഏറെ ആശങ്കയിലാണ് വയനാട്ടിലെ വനത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here