Advertisement

പ്രതിരോധത്തിന് കൂടുതല്‍ പണം; ചരിത്രത്തില്‍ ആദ്യമായി 3 ലക്ഷം കോടി

February 1, 2019
Google News 0 minutes Read

പ്രതിരോധ മേഖലയ്ക്ക് 3 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തി. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തുക ബജറ്റില്‍ വകയിരുത്തുന്നത്. സൈനികര്‍ക്ക് മികച്ച വേതനവര്‍ധനവ് നടപ്പാക്കിയെന്നും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയ്ക്ക് ഇതുവരെ 35,000 കോടി രൂപ നല്‍കിയതായും പീയൂഷ് ഗോയല്‍ അറിയിച്ചു. പട്ടാളക്കാര്‍ നമ്മുടെ അഭിമാനവും അന്തസ്സുമാണെന്നും അതിര്‍ത്തി സംരക്ഷണത്തിനായി ആവശ്യമെങ്കില്‍ കൂടുതല്‍ പണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here