Advertisement

ബജറ്റ് ചോര്‍ന്നു; ആരോപണവുമായി കോണ്‍ഗ്രസ്

February 1, 2019
Google News 5 minutes Read
manish tiwari

കേന്ദ്രസര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബജറ്റ് ചോര്‍ന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബജറ്റ് വിശദാംശങ്ങള്‍ മനീഷ് തിവാരി ട്വീറ്റ് ചെയ്തു.

ആദായ നികുതി പരിധി അഞ്ചിനും നാലിനുമിടയിലാണെന്ന് മനീഷ് തിവാരി ട്വിറ്ററില്‍ സൂചിപ്പിച്ചു. സര്‍ക്കാര്‍ ബജറ്റ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് മനീഷ് ആരോപിക്കുന്നു.

അതേസമയം, കോണ്‍ഗ്രസിന്റെ ആരോപണം തേന്ദ്രസര്‍ക്കാര്‍ തള്ളി. കോണ്‍ ഇത്തരത്തിലൊരു ചര്‍ച്ച നടത്തേണ്ട അവസരമല്ല ഇതെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പറഞ്ഞു. ചില നിഷിപ്ത താല്‍പര്യം മനസില്‍ ഉറപ്പിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here