Advertisement

അമേരിക്കയിൽ എന്തുമാത്രം തണുപ്പുണ്ടെന്ന് ഈ വീഡിയോ നിങ്ങൾക്ക് കാണിച്ചു തരും !

February 2, 2019
24 minutes Read

അമേരിക്കയിൽ അതിശൈത്യം തുടരുകയാണ്. -29 വരെയാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്ന താപനില. ഈ തണുപ്പ് എങ്ങനെയാണ് സാധാരണ കാര്യങ്ങളെ വരെ അസാധാരണമാക്കി മാറ്റുക എന്ന് കാണിച്ചു തരുന്ന വീഡിയോകളാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ നിറയെ. ചൂടുവെള്ളം അന്തരീക്ഷത്തിലേക്കെറിഞ്ഞാൽ താഴെ വീഴാതെ പുകയായി മായുന്ന വീഡിയോയാണ് ഏറ്റവും കൂടുതൽ. പലരും അമേരിക്കയുടെ പല കോണിൽ നിന്നും ഇത്തം വീഡിയോകൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയാണ്.

അമേരിക്കയിൽ എന്ത് മാത്രം തണുപ്പുണ്ടെന്ന് കാണിക്കുന്ന ഇത്തരം നിരവധി വീഡിയോകൾ നിറഞ്ഞോടുകയാണ് ട്വിറ്ററിലും ഫേസ്ബുക്കിലും.

റെക്കോഡ് തണുപ്പാണ് രാജ്യത്തെ പല പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. അതിശൈത്യത്തെ തുടർന്ന് ഇതുവരെ മരിച്ചവരുടെ എണ്ണം 21 ആയി. ഉത്തര ധ്രുവത്തിൽനിന്നുള്ള ഏറ്റവും തണുത്ത കാറ്റ് വടക്കേ അമേരിക്കയിലേക്ക് എത്തുന്ന പ്രതിഭാസത്തെ പോളാർ വോർട്ടക്‌സ് എന്നാണ് വിളിക്കുന്നത്. അമേരിക്കയിലെ ഈ ആഴ്ചത്തെ ഏറ്റവും കുറഞ്ഞ താപനിലക്ക് കാരണവും ഈ പ്രതിഭാസമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top