Advertisement

കെ.എസ്.ഇ.ബി യുടെ സൗരോർജ പദ്ധതിക്ക് രജിസ്റ്റര്‍ ചെയ്തത് മൂന്ന് ലക്ഷം പേര്‍

February 2, 2019
Google News 1 minute Read
kseb

കെ.എസ്.ഇ.ബി യുടെ സൗരോർജ പദ്ധതിക്ക് ആവശ്യക്കാരേറെ. പദ്ധതിക്കായി രജിസ്റ്റർ ചെയ്തത് മൂന്നു ലക്ഷത്തോളം പേർ. ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരവും കെ.എസ്.ഇ.ബി സോളാർ സ്‌റ്റേഷനുകളുടെ ഡിമാൻഡ് വർധിപ്പിക്കുന്നു. സാങ്കേതിക സർവ്വേ മാർച്ചോടു കൂടി പൂർത്തിയാക്കുമെന്ന് പദ്ധതിയുടെ ജോയിന്റ് കോർഡിനേറ്റർ നന്ദകുമാർ പറഞ്ഞു.


1000 മെഗാവാട്ട് വൈദ്യുതി സൗരോർജത്തിൽ നിന്ന് കണ്ടെത്താനായാണ് കെ.എസ്.ഇ.ബി അനർട്ടുമായി ചേർന്നു ‘സൗര ‘ പദ്ധതി ആരംഭിച്ചത്. ഉപഭോക്താക്കളെ പങ്കെടുപ്പിച്ച് 500 മെഗാവാട്ട് വൈദ്യുതി പുരപ്പുറ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കും. ഉപഭോക്താക്കളുടെ സൗകര്യമനുസരിച്ച് മൂന്ന് മാതൃകകളിലാണ് കെ.എസ്.ഇ.ബി പദ്ധതി ആവിഷ്കരിക്കുന്നത്. പുരപ്പുറ സൗരോർജ പദ്ധതിക്കായി ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്തത് 2,78,624 പേരാണ്. പ്രതീക്ഷിച്ചതിലും ഇരട്ടി ഉപഭോക്താക്കളുടെ പങ്കാളിത്തമുണ്ടായെന്ന് പദ്ധതിയുടെ ജോയിന്റ് കോർഡിനേറ്റർ നന്ദകുമാർ പറഞ്ഞു.

പദ്ധതിയുടെ രണ്ടാം ഘട്ടമായി രജിസ്റ്റർ ചെയ്തവരുടെ വീടുകളിൽ നേരിട്ടെത്തി വിവരശേഖരണം നടത്തും. ടെക്നിക്കൽ സർവ്വേ മാർച്ചോടു കൂടി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും ടെൻഡർ നടപടികൾ ആരംഭിക്കുക. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ കെ.എസ്.ആർ.ടി.സി സർവീസുകൾ ഇലക്ട്രിക് ബസ്സുകളാക്കി മാറ്റുന്നതടക്കമുള്ള കാര്യങ്ങൾക്ക് സൗര പദ്ധതി വലിയ തരത്തിൽ സഹായകമാകും.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here