കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയറും ഇടനിലക്കാരനും പിടിയില്‍; സംഭവം പാലക്കാട്

bribery

കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയറും ഇടനിലക്കാരനും വിജിലൻസ് പിടിയിൽ. പാലക്കാട്‌ ചെർപ്പുളശ്ശേരി നഗരസഭയിലാണ് സംഭവം. തേഡ് ഗ്രേഡ് ഓവർ സിയർ ലിജിൻ, ഇടനിലക്കാരൻ മുഹമ്മദ്‌ ഷമീർ എന്നിവരാണ് വിജിലന്‍സ് പിടിയിലായത്. പാലക്കാട്‌ വിജിലൻസ് സംഘമാണ് ഇവരെ പിടികൂടിയത്.

ചെർപ്പുശേരി നഗരസഭ വൈസ് ചെയർമാന്റെ ഡ്രൈവറാണ് മുഹമ്മദ് ഷമീർ. ഇവരിൽ നിന്ന് 4000 രൂപ കണ്ടെടുത്തു. കെട്ടിട നിർമാണത്തിനുള്ള അനുമതിക്കാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top