Advertisement

എന്‍ഡോസള്‍ഫാന്‍; ഇന്ന് തന്നെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

February 3, 2019
Google News 0 minutes Read
endosulphan

എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് തന്നെ ചര്‍ച്ച നടത്തുമെന്നും ഇതിനുള്ള  ഒരുക്കങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. സമരം ഒത്തുതീരാന്‍ സാധ്യതയുണ്ട്.

തിരുവനന്തപുരത്ത് കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന സമരം ഇന്ന് അഞ്ചാം ദിവസത്തിലാണ്.  സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സംഘടിപ്പിക്കുന്ന സങ്കട യാത്ര ഇപ്പോള്‍ നടക്കുകയാണ്. രാപ്പകല്‍ സമരത്തിലേക്ക് നീങ്ങാനും ആലോചനയുണ്ട്. സമരത്തിന് ഐക്യദാര്‍ഡ്യവുമായി സാമൂഹിക പ്രവര്‍ത്തക ദയാഭായി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുകയാണ്. എട്ടു കുട്ടികളും അവരുടെ രക്ഷാകര്‍ത്താക്കളും അടക്കം മുപ്പതംഗ സംഘമാണ് സങ്കട യാത്ര നടത്തുന്നത്. ചര്‍ച്ച സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഔദ്യോഗികമായി അറിയിപ്പ് സമരക്കാര്‍ക്ക് ലഭിച്ചിട്ടില്ല.

അതേസമയം ഇന്ന് മുഖ്യമന്ത്രി തലസ്ഥാനത്ത് ഇല്ല.  കൊല്ലത്തും, ചങ്ങനാശ്ശേരിയിലും വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കാനായി അദ്ദേഹം രാവിലെ യാത്ര തിരിച്ചിരിക്കുകയാണ്. സങ്കടയാത്ര ക്ലിഫ് ഹൗസിന് സമീപത്ത് വലിയ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here