പരമ്പര സ്വന്തമാക്കി ഇന്ത്യ; 35 റണ്‍സിന്റെ ജയം

ന്യൂസിലന്‍ഡിലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 35 റണ്‍സ് വിജയം. ഏകദിന പരമ്പര 4-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് ചെയ്ത് ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സ് എടുത്തിരുന്നു. 13 പന്തില്‍ 90 റണ്‍സെടുത്ത അംബാട്ടി റായുഡുവും അവസാന പന്തുകളില്‍ ആഞ്ഞടിച്ച ഹാര്‍ദിക് പാണ്ഡ്യ (22 പന്തില്‍ 45)യുമാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.
Read More:ഹാമില്‍ട്ടന്‍ ഏകദിനം; ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി
വിജയ് ശങ്കര്‍ 64 പന്തില്‍ 45 റണ്‍സെടുത്തു. രോഹിത് ശര്‍മ (16 പന്തില്‍ 2), ശിഖര്‍ ധവാന്‍ (13 പന്തില്‍ 6), ശുഭ്മാന്‍ ഗില്‍ (11 പന്തില്‍ 7), ധോണി (6 പന്തില്‍ 1), കേദാര്‍ ജാദവ് (45 പന്തില്‍ 34), ഭുവനേശ്വര്‍ കുമാര്‍ (8 പന്തില്‍ 6), മുഹമ്മദ് ഷമി (1 പന്തില്‍ 1) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here