ജനമഹായാത്രയ്ക്ക് തുടക്കമായി; കേരളത്തില്‍ 20 സീറ്റിലും യു.ഡി.എഫ് ജയിക്കുമെന്ന് എ.കെ.ആന്റണി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 സീറ്റുകളിലും യു.ഡി.എഫ് വിജയിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുടെ ഉദ്ഘാടനം കാസര്‍ഗോഡ് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയുടെയും പിണറായി വിജയന്റെയും ഭരണത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ് ആയിരിക്കും 2019 ലെ തെരെഞ്ഞെടുപ്പ് ഫലം.
കോണ്‍ഗ്രസിന് രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മോദിയും ബിജെപി യും വളര്‍ന്നിട്ടില്ലെന്നും കോണ്‍ഗ്രസ് സീറ്റ് കുറക്കാന്‍ മാത്രമാണ് മോദിയുടെയും പിണറായിയുടെയും ശ്രമമെന്നും ആന്റണി കുറ്റപ്പെടുത്തി. പിണറായിക്കും, മോദിക്കും ഒരേ ലക്ഷ്യമാണ്.സി പി എമ്മിന് വോട്ട് ചെയ്താല്‍ അത് ബി.ജെ.പി. ക്കാണ് ഗുണം ചെയ്യുകയെന്നും എ.കെ.ആന്റണി പറഞ്ഞു. കോണ്‍ഗ്രസിനെ ഇവിടെ തോല്‍പ്പിച്ചിട്ട് ഡല്‍ഹിയില്‍ പോയി പിന്തുണയ്ക്കാമെന്ന് മുഖ്യമന്ത്രി പറയുന്നത് വലിയ തമാശയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഉമ്മന്‍ ചാണ്ടി,ബെന്നി ബെഹ്നാന്‍, കെ.സുധാകരന്‍, കെ.സി.വേണുഗോപാല്‍, ഷിബു ബേബി ജോണ്‍, ജോണി നെല്ലൂര്‍ തുടങ്ങിയ നേതാക്കള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. അതേ സമയം കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍, കെ.മുരളീധരന്‍ തുടങ്ങിയ നേതാക്കളുടെ അസാന്നിദ്ധ്യം പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായി.14 ജില്ലകളിലൂടെ 26 ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ഫെബ്രുവരി 28 ന് ജനമഹായാത്ര തിരുവനന്തപുരത്ത് സമാപിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here