ഇനി ഞാന്‍ പബ്ജി കളിക്കില്ല അമ്മേ… വാതില്‍ തുറക്ക്

പബ്ജി എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ മിക്കവാറും എല്ലാവര്‍ക്കും അറിയാം അത് മൊബൈലില്‍ കളിക്കുന്ന ഒരു കളിയാണെന്ന്. ഇന്നത്തെ തലമുറ അതിന് അഡിക്റ്റാണെന്ന് പറഞ്ഞാലും അത് ഒട്ടും അതിശയോക്തി നിറഞ്ഞതാകില്ല. കാരണം സ്ക്കൂളിലോ കോളേജിലോ മാത്രമല്ല ഓഫീസുകളിലും പബ്ജി അടിക്റ്റുകള്‍ ഏറി വരികയാണ്. ഇത് പബ്ജി കളിച്ചതിന് ഒരു കുട്ടിയെ അമ്മ മുറിക്കുള്ളില്‍ പൂട്ടിയിട്ടതിന്റെ വീഡിയോ ആണ്. മൊബൈലില്‍ നിന്ന് ആപ് അണ്‍ഇന്‍സ്റ്റോള്‍ ചെയ്ത് കളയാമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് അമ്മ വാതില്‍ തുറന്ന് നല്‍കുന്നത്.
പ്ലെയേഴ്സ് അൺനോൺ ബാറ്റിൽ ഗ്രൗണ്ട് എന്നതിന്‍റെ ചുരുക്കമാണ് പബ് ജി. ബ്ലൂടൂത്ത് ഉപയോഗിച്ച് കണക്ട് ചെയ്ത് കളിക്കുന്ന ഈ ഗെയിമിൽ, രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കളിക്കാം. ലോകത്തിന്റെ എവിടെ ആയിരുന്നാലും ഗ്രൂപ്പായി കളിക്കാം എന്നതാണ് പബ്ജിയെ യുവാക്കളുടെ പ്രിയ ഗെയിമാക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ 4.5 റൈറ്റിംഗാണ് ഈ ഗെയിമിന്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here