Advertisement

കടബാധ്യത; റിലയന്‍സ് കമ്മ്യുണിക്കേഷന്‍ ലോ ട്രിബ്യൂണലിനെ സമീപിക്കും

February 3, 2019
Google News 1 minute Read
anil ambani

കടബാധ്യതയില്‍ നിന്ന് രക്ഷനേടാന്‍ ശ്രമവുമായി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍. കമ്പനി ഉടന്‍ തന്നെ നാഷണല്‍ കമ്പനി ലോ ട്രിബൂണലിനെ സമീപിക്കും. കമ്പനിയുടെ ആസ്തികള്‍ വിറ്റ് കടബാധ്യത തീര്‍ക്കാന്‍ പാപ്പരത്ത സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നാഷണല്‍ കമ്പനി ലോ ട്രിബൂണലിനെ സമീപിക്കുന്നത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയുടെ വരവ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ അടക്കമുള്ള ടെലിക്കോം കമ്പനികളെ വന്‍ കടബാധ്യതയിലേക്ക് നയിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ കടം തീര്‍ത്ത് കമ്പനി അടച്ച് പൂട്ടുവാന്‍ ദീര്‍ഘ നാളായി അനില്‍ അംബാനി ശ്രമം നടത്തുകയായിരുന്നു.  46000 കോടി രൂപയുടെ കടബാധ്യത ആസ്തികള്‍ വില്‍ക്കുന്നതിലൂടെ നികത്താനാണ് ആര്‍ക്കോം ശ്രമിക്കുന്നത്. 270 ദിവസത്തിനുള്ളില്‍ ഇവ പൂര്‍ത്തീകരിക്കാന്‍ പാപ്പരത്ത സംരക്ഷണം ലഭിക്കുന്നതിനുവേണ്ടിയാണ് നാഷണല്‍ കമ്പനി ലോ ട്രിബൂണലിനെ സമീപിക്കുന്നത്. 18000 കോടി രൂപയുടെ കടം തീര്‍ക്കുന്നതിനുള്ള ആസ്തി വില്‍പ്പന പൂര്‍ത്തിയാക്കാന്‍ കമ്പനിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നിയമക്കുരുക്കില്‍പ്പെട്ട് ഇത് ദീര്‍ഘനാളായി നീണ്ടു പോകുകയാണ്. കമ്പനിയുടെ കൈവശമുള്ള ടെലിക്കോ സ്‌പെക്രടം വില്‍ക്കാനും കമ്പനി ശ്രമം നടത്തുന്നുണ്ട്. ഇത് റിലയന്‍സ് ജിയോയ്ക്ക് വില്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടിരുന്നു.

Read More:കയ്യില്‍ പണമില്ല’; പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിക്കാന്‍ അനില്‍ അംബാനിയുടെ റിലയന്‍സ്

ആര്‍ക്കോമിനെതിരെ സ്വീഡിഷ് കമ്പനിയായ ഇറിക്‌സണ്‍ നല്‍കിയ പാപ്പരത്ത ഹര്‍ജി എന്‍ സി എല്‍റ്റി നേരെത്തെ ഫയലില്‍ സ്വീകരിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള ഇന്ത്യന്‍ ബാങ്കുകളും വിദേശ ബാങ്കുകളുമടങ്ങുന്ന 45 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് റിലയന്‍. കമ്മ്യൂണിക്കേഷന്‍ വായ്പ്പ നല്‍കിട്ടുള്ളത്.കടബാധ്യതകള്‍ തീര്‍ക്കാനുള്ള നടപടിക്രമങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കുമെന്ന് കമ്പനി പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here