ഐഎന്‍എക്സ് മീഡിയ അഴിമതി; ചിദംബരത്തെ വിചാരണ ചെയ്യാൻ അനുമതി

ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ അഭ്യന്തര മന്ത്രി പി ചിദംബരത്തെ വിചാരണ ചെയ്യാൻ സിബിഐക്ക് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അനുമതി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും കേസിലെ പ്രതിയാണ്. ചിദംബരം ധനമന്ത്രി ആയിരുന്ന 2007ൽ ചട്ടങ്ങൾ ലംഘിച്ച് ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപത്തിന് അനുമതി നൽകിയെന്നാണ് കേസ്. കേസിൽ ചിദംബരത്തെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നു നേരത്തെ ഡൽഹി ഹൈകോടതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞിരുന്നു. എയർസൽ മാക്സിസ് കേസിലും ചിദംബരത്തെ വിചാരണ ചെയ്യാൻ നിയമന്ത്രാലയം അനുമതി നൽകിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here