ഫെയ്സ്ബുക്ക് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി മല്ലു സൈബര്‍ സോള്‍ജ്യേഴ്സ്; എത്രയും വേഗം അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പു വരുത്തണം

ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മല്ലു സൈബര്‍ സോള്‍ജ്യേഴ്സ്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ എത്രയും വേഗം നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പു വരുത്തണം എന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. മലയാളികളുടെ അടക്കം അഞ്ഞൂറിൽ അതികംപേരുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഇതിനോടകം തന്നെ #isaac_odenttem എന്ന പേരിൽ ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞെന്നും പരിചയം ഇല്ലാത്തവരുടെ ഫെയ്സ് ബുക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ ആക്സപ്റ്റ് ചെയ്യരുതെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അവര്‍ തരുന്ന ലിങ്കുകള്‍ ഓപണ്‍ ചെയ്യരുതെന്നും ഇവര്‍ പറയുന്നു.
ഹാക്ക് ചെയ്ത ഫെയ്സ് ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് ബാങ്ക് ഡീറ്റെയ്ല്‍സ് എടുക്കുകയോ അല്ലെങ്കില്‍ രഹസ്യ ചാറ്റുകള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയോ ആണ് ഇവരുടെ ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here