Advertisement

ബംഗാളിലെ സിബിഐ-പൊലീസ് തർക്കം ; പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

February 4, 2019
Google News 1 minute Read

ബംഗാളിലെ സിബിഐ-പൊലീസ് തർക്കത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ഭരണഘടന അട്ടിമറിയ്ക്കാൻ മോദി സർക്കാർ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷം കമ്മീഷനെ കാണുന്നത് .

ഇന്നലെ കൊൽക്കത്ത പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനുള്ള സിബിഐ ശ്രമവുമായി ബന്ധപ്പെട്ടുള്ള സംഘർഷാവസ്ഥയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് പ്രതിപക്ഷ പാർട്ടികൾ പിന്തുണയറിയിച്ചിരുന്നു. മമതക്ക്‌ പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ആർജെഡി നേതാവ് തേജസ്വി യാദവ് നാഷണൽ കോൺഫ്രൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവർ ഇന്ന് കൊൽക്കത്തയിൽ എത്തും.

ചിട്ടി തട്ടിപ്പ് കേസില്‍ പ്രതിയായ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയ സിബിഐ സംഘത്തെ പോലീസ് തടഞ്ഞതാണ്‌ സംഘര്‍ഷാവസ്ഥയ്ക്കിടയാക്കിയത്. ബലം പ്രയോഗിച്ച് കമ്മീഷണറുടെ വീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ച സിബിഐ സംഘത്തെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

Read More : സിബിഐ നടപടിയ്‌ക്കെതിരെ പ്രതിഷേധം; മമതയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

5 സിബിഐ ഉദ്യോഗസ്ഥരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു.ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ കമ്മീഷണര്‍ ശ്രമിച്ചു എന്നതാണ് സിബിഐയുടെ കണ്ടെത്തല്‍. ഇതിനിടെ ബംഗാള്‍ പോലീസ് സി.ബി.ഐ ഓഫീസ് വളഞ്ഞതോടെ സിബിഐ കേന്ദ്രസേനയുടെ സഹായം തേടി.

സി.ആര്‍.പി.എഫ്. സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷ വേണമെന്നാവശ്യപ്പെട്ട് സി.ബി.ഐ. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നടപടി. കേന്ദ്രസേന എത്തിയതോടെ പോലീസ് സ്ഥലത്തു നിന്നും പിന്‍വാങ്ങി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here