നടി ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ്; മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തി; പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെൺകുട്ടികൾ

നടി ഭാനുപ്രിയയുടെ വീട്ടിൽ കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയുടെ റെയ്ഡ്. റെയ്ഡിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. പെൺകുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടെന്ന് മൊഴി നൽകിയിട്ടുണ്ട്.
ബാലാവകാശ പ്രവർത്തകനായ അച്യുത റാവോയാണ് എൻസിപിസിആറിനും സംസ്ഥാന കന്നീഷനും കത്തയച്ചത്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയുടെ വീട്ടിൽ നാല് പെൺകുട്ടികളുണ്ടെന്നും ഇവരെയെല്ലാം ഒരാൾ തന്നെയാണ് എത്തിച്ചതെങ്കിൽ ഇത് സൂചിപ്പിക്കുന്നത് മനുഷ്യക്കടത്തണെന്നു അച്യുത റാവോ പറയുന്നു.
എന്നാൽ പെൺകുട്ടികളുടെ മാതാപിതാക്കൾ കുട്ടികൾക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവർക്ക് യാതൊരു ഉപദ്രവവും ഏൽപ്പിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറയുന്നു.
Read More : പതിനാലുകാരിയെ വീട്ടുജോലിക്ക് നിർത്തി അതിക്രൂര പീഡനം; നടി ഭാനുപ്രിയയ്‌ക്കെതിരെ കേസ്
നേരത്തെ പതിനാലുകാരിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരമായി പീഡിപ്പിച്ചതിന് താരത്തിനെതിരെ കേസെടുത്തു. തുടർന്നുള്ള അന്വേഷണമാണ് റെയ്ഡിലേക്ക് നയിച്ചത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുളള പ്രഭാവതിയെന്ന യുവതിയാണു നടിക്കെതിരെ രംഗത്തു വന്നത്. തന്റെ പതിനാലു വയസ് മാത്രം പ്രായമുളള മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അതിക്രൂരമായി പീഡിപ്പിച്ചുവെന്നും കാണിച്ച് സമാൽകോട്ട പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകി. പതിനെട്ട് മാസത്തോളം ശമ്പളം നിഷേധിച്ചതായും പരാതിയിൽ പറയുന്നു. ഭാനുപ്രിയയുടെ സഹോദരനും പെൺകുട്ടിയെ ഉപദ്രവിച്ചതായി പരാതിയിൽ പറയുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here