ടോട്ടൽ ഫോർ യു തട്ടിപ്പ് കേസില്‍ ശബരിനാഥ് അടക്കമുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം

എഴുനൂറിൽ പരം നിക്ഷേപകരിൽ നിന്നായി അമ്പതു കോടിയിലധികം രൂപ തട്ടിയെടുത്ത ‘ ടോട്ടൽ ഫോർ യു ‘ നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ശബരിനാഥടക്കം 23 പ്രതികളെയും കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ക്രൈംബ്രാഞ്ചിനോട് ഉത്തരവിട്ടു.
കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ പതിനാറാം പ്രതിയും സ്ഥാപനത്തിലെ സെയിൽസ് ജീവനക്കാരനുമായ സനലിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേട്ട് ടി.കെ. സുരേഷ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസിലെ രണ്ടു പ്രതികൾക്കുള്ള കുറ്റപത്രപ്പകർപ്പ് മാർച്ച് ഒന്നിനകം നൽകാനും ക്രൈംബ്രാഞ്ചിന് കോടതി അന്ത്യശാസനം നൽകി.
ശബരിനാഥ് തന്റെ ഉടമസ്ഥതയിലുള്ള ടോട്ടല്‍ ഫോര്‍ യു എന്ന പണമിടപാട് സ്ഥാപനത്തിലൂടെ കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു ക്രൈംബ്രാഞ്ച് കേസ്. ഒന്നാംപ്രതി ശബരീനാഥിന് 13 കേസിലായി 20 വര്‍ഷമാണ് തടവ് ശിക്ഷ പ്രഖ്യാപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here