സ്ത്രീത്വത്തെ അപമാനിച്ചുവെന്ന മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ പരാതി; ജി സുധാകരനെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ മന്ത്രി ജി സുധാകരനെതിരെ കേസ്. മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.
മുന്‍പ് തന്നെ ഇത്തരത്തിലൊരു പരാതി പേഴ്‌സണല്‍ സ്റ്റാഫ് അംഗം ഉന്നയിച്ചിരുന്നു. ഒരു പൊതുപരിപാടിക്കിടെ സ്ത്രീത്വത്തിന്റെ അപമാനിക്കുന്ന തരത്തില്‍ പെരുമാറി എന്ന് കാണിച്ച് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തിന് കൃത്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് യുവതി പരാതിയുമായി കോടതിയെ സമീപിച്ചത്. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ മന്ത്രിക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. മാര്‍ച്ച് 29 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് സമന്‍സ് അയക്കാനും കോടതി തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here