നവോത്ഥാന മൂല്യ സംരക്ഷണ സമിതി വിപുലീകരിച്ചു; എൻഎസ്എസിനു ബദലായി കൂടുതൽ സാമുദായിക സംഘടനകളെ ഒപ്പം നിർത്താൻ സിപിഎം നീക്കം

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അകന്ന എൻഎസ്എസിനു ബദലായി കൂടുതൽ സാമുദായിക സംഘടനകളെ ഒപ്പം നിർത്താൻ സിപിഎം നീക്കം. മുസ്ലിം – കൃസ്ത്യൻ സമുദായ നേതാക്കളെ ഉൾപ്പെടുത്തി നവോത്ഥാന മൂല്യ സംരക്ഷണ സമിതി വിപുലീകരിച്ചു. സമിതിയുടെ പ്രവർത്തനം ഇനി സ്വന്തം നിലയിൽ മുന്നോട്ടു പോകട്ടെ എന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു
ജമാഅത്തെ ഇസ്ലാമി, നദ് വത്തുൽ മുജാഹിദീൻ ,എംഇഎസ് തുടങ്ങി നിരവധി മുസ്ലിം സംഘടനകളും ഓർത്തഡോക്സ് സഭ സിഎസ്ഐ സഭ .തിരുവനന്തപുരം ലത്തീൻ അതിരൂപത തുടങ്ങി ക്രൈസ്തവ സഭാ പ്രതിനിധികളും നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്കൊപ്പം ചേർന്നു. പ്രളയ കാലത്ത് ഒന്നിച്ചു നിന്ന ജനത പ്രളയാനന്തരം ഭിന്നിച്ചെന്ന് യോഗത്തിൽ വെള്ളാപ്പള്ളി നടേശൻ. വർഗീയ പ്രളയം നേരിടാനാണ് ഈ കൂട്ടായ്മയെന്നും വെള്ളാപ്പള്ളി. കൂട്ടായ്മക്ക് തെരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധമില്ലന്ന് പുന്നല ശ്രീകുമാർ
ജില്ലാ സമിതികൾ ഉടൻ രൂപീകരിക്കും. മാർച്ച് 10 മുതൽ 15 വരെ ജില്ലകളിൽ ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കും. വനിതാ മതിൽ പോലെ സർക്കാർ സഹായം ഇ നി സമിതിക്കുണ്ടാവില്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. സമിതി സ്വന്തം നിലയിൽ പരിപാടി സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here