രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല; താഴ്ന്ന ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന് അച്ഛൻ മകളെ കൊലപ്പെടുത്തി

രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. ആന്ധ്രാപ്രദേശിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. കോളേജ് വിദ്യാർത്ഥിയായ വൈഷ്ണവിയെയാണ് (20) സഹപാഠിയുമായി പ്രണയത്തിലായതിനെ തുടർന്ന് അച്ഛൻ വെങ്ക റെഡ്ഡി കൊലപ്പെടുത്തിയത്.
കമാുകനുമായി മകൾ ഒളിച്ചോടുമോ എന്ന സംശയത്തെ തുടർന്നാണ് വൈഷ്ണവിയെ റെഡ്ഡി കൊലപ്പെടുത്തുന്നത്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചയുടൻ അസ്വാഭാവിക മരണമെന്നത് കൊലപാതക കേസാക്കുമെന്നും പോലീസ് പറഞ്ഞു.
വൈഷ്ണവി പ്രണയിച്ചിരുന്ന യുവാവ് താഴ്ന്ന ജാതിയിൽ പെട്ടയാളായതാണ് അച്ഛനെ പ്രകോപിപ്പിച്ചത്. യുവാവിനെ കൊണരുതെന്ന് റെഡ്ഡി മകളെ താക്കീത് ചെയ്തിരുന്നുവെങ്കിലും വൈഷ്ണവി ഇത് എതിർക്കുകയായിരുന്നു. എ്‌നാൽ വൈഷ്ണവി ഇയാളെ വിവാഹം കഴിക്കുകയോ യുവാവിനോടൊപ്പം ാെളിച്ചോടുകയോ ചെയ്തിരുന്നില്ലെന്നും പോലീസ് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here