Advertisement

ലൈംഗികാതിക്രമം തടയാന്‍ മാര്‍ഗരേഖയുമായി കെസിബിസി

February 5, 2019
Google News 0 minutes Read

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് മാര്‍ഗരേഖയുമായി കെസിബിസി. പ്രായപൂര്‍ത്തിയാകാത്തവരെ പള്ളിയ്ക്കകത്തോ വൈദികര്‍ക്കൊപ്പമോ താമസിപ്പിക്കരുതെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. ലൈംഗികാതിക്രമത്തില്‍ സഭാ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കേസുമായി പൊലീസില്‍ സമീപിക്കുമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. വൈദികര്‍ ലൈംഗികാതിക്രമ കേസുകളിലെ പൊലീസ് നടപടികളുമായി സഹകരിക്കണം. പീഡനത്തിനിരയായവരോട് സഭയിലുള്ളവര്‍ അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഉള്‍പ്പെടെ ലൈംഗിക പീഡന പരാതികളുടെ പശ്ചാത്തലത്തിലാണ് മാര്‍ഗരേഖയുമായി കേരള കത്തോലിക് ബിഷപ്പ് കൗണ്‍സില്‍ രംഗത്തെത്തിയിരിക്കുന്നത്.

പ്രോത്സാഹിപ്പിക്കുന്ന തമാശകളില്‍ നിന്നും വൈദികര്‍ വിട്ടുനില്‍ക്കണം. കുട്ടികളുടെ മുന്നില്‍ അത്തരത്തിലുള്ള സംഭാഷണങ്ങള്‍ ഒഴിവാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. പള്ളിയിലെ ജീവനക്കാര്‍, വോളന്റിയേഴ്‌സ്, മറ്റ് ഇടവകക്കാര്‍ എന്നിവര്‍ക്ക് നേരെ മാനസികവും ശാരീരികവുമായി അതിക്രമങ്ങൡ നിന്നും വിട്ടു നില്‍ക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ജീവിക്കാന്‍ സുരക്ഷിതമായ സാഹചര്യം ഒരുക്കണം. ലൈംഗീകാതിക്രമത്തില്‍ നിന്നും സംരക്ഷിക്കണമൊരുക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു
.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here