Advertisement

ഐകെഎമ്മിലെ ക്രമവിരുദ്ധ നിയമനം: ജെയിംസ് മാത്യു എംഎല്‍എ മന്ത്രി മൊയ്തീന് നല്‍കിയ പരാതി പുറത്തുവിട്ട് പി കെ ഫിറോസ്

February 5, 2019
Google News 0 minutes Read

ഇന്‍ഫോര്‍മേഷന്‍ കേരള മിഷനിലെ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ കോലിയക്കോട് കൃഷണന്‍ നായരുടെ സഹോദര പുത്രനെ ക്രമവിരുദ്ധമായി നിയമിച്ചതിനെതിരെ തളിപ്പറമ്പ് സിപിഎം എം എല്‍ എ ജെയിംസ് മാത്യു തദ്ദേശ മന്ത്രി എസി മൊയ്തീന് നല്‍കിയ പരാതി പുറത്തുവിട്ട് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. കഴിഞ്ഞ ഡിസംബര്‍ 5 നാണ് മന്ത്രി എ സി മൊയ്തീന് ജെയിംസ് മാത്യു എംഎല്‍എ പരാതി നല്‍കിയത്. തസ്തിക സര്‍ക്കാര്‍ അംഗീകരിക്കും മുമ്പ് തന്നെ ഡി എസ് നീലകണ്ഠനെ നിയമിച്ചെന്ന പരാതിയാണ് യൂത്ത് ലീഗ് പുറത്തുവിട്ടത്.

റീ സ്ട്രച്ചറിംഗ് റിപ്പോര്‍ട്ടില്‍ 39 തസ്തികകളും അതിന്റെ ശമ്പളവും ആണ് അംഗീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍ പറയാത്ത തസ്തികകളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ വിവിധ സര്‍ക്കാര്‍ അനുമതിയില്ലാത്ത ആളുകളെ നിയമിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. മന്ത്രിസഭ അംഗീകരിക്കാത്ത റിപ്പോര്‍ട്ടില്‍ പറയാത്ത വിധം ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ നിയമനം നടത്തിയെന്നും 100000 രൂപ ശമ്പളവും 10 ശതമാനം ഇന്‍ഗ്രിമെന്റടക്കം വന്‍ തുക നല്‍കി ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിയമനം നല്‍കിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഐകെഎം റീ സ്ട്രക്ച്ചറിംഗ് റിപ്പോര്‍ട്ടില്‍ പറയാത്ത തസ്തികയായ ബിസിനസ് എക്‌സ്‌പേര്‍ട്‌സ് എന്ന തസ്തികയില്‍ 60000 രൂപ ശമ്പളത്തില്‍ നിയമനം നടത്തി. ഇത്തരം തസ്തികയെ കുറിച്ച് റീസ്ട്രക്ച്ചറിംഗ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പോലും നിര്‍ദ്ദേശം ഇല്ലായിരുന്നുവെന്നും പരായില്‍ വ്യക്തമാക്കുന്നു.

ഇന്‍ഫര്‍മേഷന്‍ കേരളമിഷന്റെ പുനരുദ്ധാരണവും ശമ്പള പരിഷ്‌കരണവും സംബന്ധിച്ച ഉത്തരവ് 2017 ഓഗസ്റ്റ് 30 ന് ഇറങ്ങിയിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ അഞ്ചു മാസമായിട്ടും റീസ്ട്രക്ച്ചറിംഗ് നടപടികള്‍ ഒന്നും തന്നെ നടന്നിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 2017 സെപ്തംബര്‍ മാസം മുതല്‍ ശമ്പളം വര്‍ദ്ധിപ്പിച്ച് നല്‍കിയതല്ലാതെ ഇത് സംബന്ധിച്ച പേ ഫിക്‌സേഷന്‍ ഓര്‍ഡര്‍ ഇന്നുവരെ ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here