ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ലഭിക്കുന്നതിനുള്ള വാർഷിക വരുമാനപരിധി ഉയർത്തി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ടു ലക്ഷം രൂപയായി ഉയർത്താൻ തീരുമാനിച്ചു.
കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻറെ കാലാവധി 20109 മാർച്ച് 28 മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിക്കാൻ തീരുമാനിച്ചു.
മോട്ടോർ വാഹന വകുപ്പിനു കീഴിൽ കൊണ്ടോട്ടി, ഫറോക്ക്, പയ്യന്നൂർ, ചടയമംഗലം, പത്തനാപുരം, കോന്നി, വർക്കല എന്നിവിടങ്ങളിൽ പുതിയ സബ് ആർ.ടി. ഓഫീസുകൾ തുടങ്ങാൻ തീരുമാനിച്ചു. ഓരോ ഓഫീസിലും 7 വീതം തസ്തികകൾ അനുവദിക്കും. മൊത്തം 49 തസ്തികകൾ സൃഷ്ടിക്കും.
വിമുക്തി മിഷൻറെ പ്രവർത്തനത്തിന് 31 തസ്തികകൾ താൽക്കാലികമായി സൃഷ്ടിക്കാൻ തീരുമാനിച്ചു. 3 റിസർച്ച് ഓഫീസർ, 14 ജില്ലാ മിഷൻ കോർഡിനേറ്റർ, 14 ജില്ലാ മാനേജർ എന്നീ തസ്തികകളാണ് സൃഷ്ടിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here