സൗദിയിൽ കനത്ത പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സൗദിയിലെ വവിധ പ്രവിശ്യകളിൽ കനത്ത പൊടിക്കാറ്റും മഴയും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. അടുത്ത ആഴ്ചവരെ കാലാവസ്ഥയിൽ മാറ്റം ഉണ്ടാകും. അതുകൊണ്ടുതന്നെ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും കാലാവസ്ഥയിൽ മാറ്റം ഉണ്ടാകും. ഈ വർഷം ശൈത്യം കുറവായിരുന്നെങ്കിലും തിങ്കളാഴ്ച വരെ മഴയും കനത്ത പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.
ഇന്നു മുതൽ അറാർ, തുറൈഫ്, ഖുറയ്യാത്ത്, ത്വബർജൽ എന്നിവിടങ്ങളിൽ ചാറ്റൽ മഴ പെയ്യും. എന്നാൽ തബൂക്ക് പ്രവിശ്യയിൽ കനത്ത മഴക്കു സാധ്യതയുണ്ട്. കിഴക്കൻ പ്രവിശ്യയിലും പടിഞ്ഞാറൻ പ്രവിശ്യയിലും നാളെ മുതൽ കനത്ത പൊടിക്കാറ്റ് വീശാൻ ഇടയുണ്ട്.
റിയാദ് പ്രവിശ്യയിൽ അടുത്ത ആഴ്ച സാമാന്യം ശക്തമായ മഴ ലഭിക്കും. ബുറൈദ, ഉനൈസ, അൽറസ്, മിദ്‌നബ്, ബുകൈരിയ, അൽ ബദായിഅ് എന്നിവിടങ്ങളിൽ കനത്ത മഴക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
പൊടിക്കാറ്റു മൂലം ഹൃസ്വദൃഷ്ടി കുറയാൻ സാധ്യതയുണ്ട്. ദീർഘദൂര യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here