Advertisement

ദേവസ്വം ബോർഡ് നിർണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത്

February 6, 2019
Google News 0 minutes Read
devaswom board asks tantri to give explanation within 15 min

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിൽ ദേവസ്വം ബോർഡ് നിർണ്ണായക യോഗം തിരുവനന്തപുരത്ത് .പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ദേവസ്വം ബോർഡ് നൽകിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്.തന്ത്രിക്കും മറ്റുമെതിരെയുള്ള 2 കോടതിയലക്ഷ്യ ഹർജികളും സുപ്രീംകോടതിയിലുണ്ട്.
തന്ത്രിക്കെതിരായുള്ള കോടതിയലക്ഷ്യ കേസ് പരിഗണിക്കുമ്പോൾ കോടതി ദേവസ്വം ബോർഡിന്റെ നിലപാട് തേടിയേക്കും.
ശുദ്ധി ക്രിയയുമായി ബന്ധപ്പെട്ടുള്ള തന്ത്രിയുടെ മറുപടി ഇന്ന് നടക്കുന്ന ദേവസ്വം ബോർഡ് യോഗത്തിൽ പരിഗണിക്കുമെന്നാണ് സൂചന.തന്ത്രിയുടെ വിശദീകരണ കത്ത് ചോർന്ന സംഭവത്തിൽ ഇന്നലെ ദേവസ്വം ബോർഡ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here