ശബരിമല സ്ത്രീ പ്രവേശനം; ഹര്‍ജികള്‍ ഉത്തരവ് പറയാന്‍ മാറ്റി

ശബരിമല സ്ത്രീ പ്രവേശനത്തിലെ ഹര്‍ജികള്‍ ഉത്തരവ് പറയാന്‍ മാറ്റി. രാവിലെ പത്തരയോടെയാണ് യുവതി പ്രവേശനത്തിന് എതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി വിധി വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. ഉച്ചയ്ക്ക് പിരിഞ്ഞ കോടതി രണ്ട് മണിയോടെ വീണ്ടും വാദം കേള്‍ക്കള്‍ പുനഃരാരംഭിച്ചു. ഇന്ന് കോടതിയില്‍ വാദിക്കാന്‍ കഴിയാത്ത കക്ഷികളോട് എഴുതി നല്‍കാനാണ് കോടതി അറിയിച്ചിരിക്കുന്നത്. പല വാദങ്ങളും ആവര്‍ത്തിച്ച് വന്നപ്പോള്‍ കോടതി വാദം ആവര്‍ത്തിക്കേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. ഇന്ന് വാദം അവതരിപ്പിക്കാന്‍ കഴിയാത്തവരോട് ഏഴ് ദിവസത്തിനകം അത് എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ വിഷത്തില്‍ ഇനി ഉത്തരവ് ഏഴ് ദിവസത്തിന് ശേഷം മാത്രമാണ് ഉണ്ടാകുക.
ഉച്ചയ്ക്ക് ശേഷം ദേവസ്വം ബോര്‍ഡിന്റെ വാദമാണ് കോടതി കേട്ടത്. യുവതി പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോര്‍ഡ് എത്തിയതാണ് ശ്രദ്ധേയം. വിധി പുനഃപ്പരിശോധിക്കേണ്ടെന്നാണ് ദേവസ്വം ബോർഡ് വ്യക്തമാക്കിയത്. ബോർഡ് നിലപാട് മാറ്റിയല്ലോ എന്ന് ജസ്റ്റീസ് ഇന്ദു മൽഹോത്രയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. നിലപാട് മാറ്റിയെന്നും വേണമെങ്കിൽ അക്കാര്യം കാട്ടി അപേക്ഷ ഫയൽ ചെയ്യാമെന്നും ബോർഡ്. യുവതി പ്രവേശനം അനുവദിച്ചുള്ള വിധിയെ മാനിക്കാൻ തീരുമാനിച്ചതായി ബോർഡിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്.
എതിർ കക്ഷികൾ പറഞ്ഞ കാര്യം പുനഃപരിശോധനക്ക് മതിയായ കാരണങ്ങൾ അല്ലെന്ന് ദേവസ്വം ബോർഡ്. ആർത്തവം ഇല്ലാതെ മനുഷ്യ കുലത്തിന് നില നിൽപ്പില്ല. മതത്തിൽ എല്ലാ വ്യക്തികളും തുല്യർ. ഇക്കാര്യം ആണ് യുവതി പ്രവേശനം അനുവദിച്ച വിധിയുടെ അടിസ്ഥാനമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി
ഇന്ന് കോടതിയില്‍ നടന്നത്
എന്‍ എസ് എസിനു വേണ്ടി അഡ്വ. പരാശരന്‍ വാദിച്ചത്
1. എന്‍ എസ് എസ് വാദിച്ചത് 1955 ലെ കോടതിവിധി ചൂണ്ടിക്കാട്ടി
2. മതേതരമായ എല്ലാ സ്ഥാപനങ്ങള്‍ക്കും ആര്‍ട്ടിക്കിള്‍ 15 ബാധകമെന്ന് എന്‍ എസ് എസ്
3. ആചാരങ്ങളിലെ യുക്തി നോക്കേണ്ട എന്ന് വിധിയുണ്ട്
4. ആചാരം അസംബന്ധം ആയാലേ കോടതി ഇടപെടാവൂ
5. യഹോവാസാക്ഷികളുടെ കേസില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്
തന്ത്രിക്ക് വേണ്ടി അഡ്വ. വി വി ഗിരി വാദിച്ചത്
1 ക്ഷേത്രത്തില്‍ പോകുന്നത് പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ലെന്ന് തന്ത്രി
2 യുവതീപ്രവേശന വിലക്ക് മതാചാരത്തിന്റെ അവിഭാജ്യഘടകം
3. മതപരമായ കാര്യങ്ങളില്‍ തന്ത്രിക്ക് പ്രത്യേക അവകാശം
4. നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം കാരണമാണ് വിലക്കെന്ന് തന്ത്രി
5. പ്രാര്‍ത്ഥിക്കാന്‍ എത്തുന്നവര്‍ പ്രതിഷ്ഠയെ അംഗീകരിക്കണം എന്ന് തന്ത്രിയുടെ അഭിഭാഷകന്‍
പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി അഭിഷേക് സിങ്‌വി വാദിച്ചത്
1. ശബരിമല സയന്‍സ് മ്യൂസിയം അല്ല ക്ഷേത്രമാണ്
2 പ്രതിഷ്ഠയുടെ പ്രത്യേക സ്വഭാവം കാരണമാണ് ചിലര്‍ക്കുളള വിലക്ക്
3. നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്താല്‍ പരിഹാരമുണ്ടാകും.
4. ഇന്ദു മല്‍ഹോത്രയുടെ വിധി കണക്കിലെടുക്കണമെന്ന് സിങ്‌വി
5. മധുര മീനാക്ഷി ക്ഷേത്ര വിധി പരിഗണിക്കണം
പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി അഭിഷേക് സിങ്‌വി വാദിച്ചത്
1. ശബരിമല സയന്‍സ് മ്യൂസിയം അല്ല ക്ഷേത്രമാണ്
2 പ്രതിഷ്ഠയുടെ പ്രത്യേക സ്വഭാവം കാരണമാണ് ചിലര്‍ക്കുളള വിലക്ക്
3. നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്താല്‍ പരിഹാരമുണ്ടാകും.
4. ഇന്ദു മല്‍ഹോത്രയുടെ വിധി കണക്കിലെടുക്കണമെന്ന് സിങ്‌വി
5. മധുര മീനാക്ഷി ക്ഷേത്ര വിധി പരിഗണിക്കണം
കനകദുര്‍ഗയ്ക്കും ബിന്ദുവിനും വേണ്ടി ഇന്ദിരാ ജയ്‌സിംഗ് വാദിച്ചത്
1. ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി ഉന്നയിച്ചു
2. ശുദ്ധിക്രിയ തൊട്ടുകൂടായ്മയുടെ തെളിവെന്ന് വാദം
3. ആര്‍ട്ടിക്കിള്‍ 17 ഹര്‍ജിയില്‍ ബാധകമെന്ന് ഇന്ദിര ജയ്‌സിംഗ്
4. വിധിയുടെ അടിസ്ഥാനം തുല്യതയാണ്
5. ശബരിമല പൊതുക്ഷേത്രമാണ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here