എന്നോട് തടി കുറയ്ക്കാന്‍ പറയുന്നവരോട് ഇംഗ്ലീഷില്‍ തെറി പറയാനാണ് തോന്നുന്നത്; വിദ്യാബാലന്‍

vidhya balan

തടി അല്‍പം കൂടിയാലും കുറഞ്ഞാലും ബോളിവുഡ് താരം വിദ്യാബാലന്റെ ആരാധകര്‍ക്ക് കുറവൊന്നും ഇല്ല. എങ്കിലും ചെറിയ ഇടവേളകളില്‍ തടികൂടിയും, കുറച്ചും നമ്മളീ താരത്തെ കണ്ടിട്ടുണ്ട്. എന്താണ് സൗന്ദര്യത്തിന്റെ രഹസ്യം എന്ന് ചോദിക്കുന്നവര്‍ തന്നെ വിദ്യയോട് എന്താണ് തടിയുടെ രഹസ്യം എന്നും ചോദിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ തടിയുടെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് വിദ്യാ ബാലന്‍. തനിക്ക് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് വിദ്യാബാലന്‍ പറയുന്നത്. തടി കുറയ്ക്കാന്‍ ഞാന്‍ വളരെ കഷ്ടപ്പെട്ടാണ് വ്യായാമം ചെയ്യുന്നത്. ഇതറിയാതെ എന്താണ് തടി കുറയ്ക്കാത്തതെന്ന് പലരും ചോദിക്കുമ്പോള്‍ എനിക്ക് അവരെ ഇംഗ്ലീഷില്‍ തെറി വിളിക്കാനാണ് തോന്നുന്നതെന്നും വിദ്യ പറയുന്നു.
ഞാന്‍ അനുഭവിക്കുന്ന വെല്ലുവിളികളെ കുറിച്ച് അവര്‍ക്ക് അറിയില്ല. വ്യായാമം ചെയ്യുമ്പോള്‍ കുറച്ച് കാലത്തേക്ക് ഹോര്‍മോണ്‍ പ്രശ്നം മാറുമെങ്കിലും പിന്നെയും വരും. അപ്പോള്‍ തടി കൂടും. ആരോഗ്യകരമല്ലാത്ത ഭക്ഷണമാണ് താന്‍ കഴിക്കുന്നതെന്നും വ്യായാമം ചെയ്യില്ലെന്നും അലസയാണെന്നുമാണ് പലരും പറയുന്നത്. എന്നെക്കുറിച്ച് ഇങ്ങനെ മുന്‍വിധിയില്ലാതെ സംസാരിക്കരുത്. വര്‍ക്കൗട്ടുകള്‍ ചെയ്തിട്ടും ശരീരഭാരം വര്‍ദ്ധിച്ച സമയങ്ങളും എനിക്കുണ്ട് വിദ്യ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top