Advertisement

വാട്ട്‌സാപ്പ് 2 മില്യൺ അക്കൗണ്ടുകൾ റദ്ദാക്കി

February 6, 2019
Google News 1 minute Read
whatsapp banned 2 million accounts

വാട്ട്‌സാപ്പ് 2 മില്യൺ അക്കൗണ്ടുകൾ റദ്ദാക്കി . യൂസർ റിപ്പോർട്ട് ഇല്ലാതെ തന്നെ 75% അക്കൗണ്ടുകൾ റദ്ദാക്കിയപ്പോൾ മറ്റ് 20% റദ്ദാക്കിയത് രജിസ്‌ട്രേഷന്റെ സമയത്താണ്.

കൂട്ടമായി മെസ്സേജുകൾ അയക്കുന്ന അക്കൗണ്ടുകളാണ് റദ്ദാക്കിയിരിക്കുന്നത്. കൂട്ടമായി അയക്കുന്ന ഫോർവേഡ് മെസ്സേജുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വാട്ട്‌സാപ്പ് ഇത്തരമൊരു നടപടിയിലേക്ക് ഉയർന്നത്. വാട്‌സാപ്പ് എന്നത് പ്രൈവറ്റ് മെസ്സേജുകൾക്കുള്ളതാണെന്നും അതൊരു ബ്രോഡ്കാസ്റ്റിംഗ് പ്ലാറ്റ്‌ഫോം അല്ലെന്നും അധികൃതർ പറയുന്നു.

ചിലർ വാട്‌സാപ്പിനെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഒരു ആശയമോ അല്ലെങ്കിൽ ‘ക്ലിക്ക് ബെയ്റ്റ് ‘ ലിങ്കുകളും മറ്റും പങ്കുവെച്ച് സ്വകാര്യ ലാഭത്തിനായി ആപ്പിനെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ബൾക്ക് മെസ്സേജുകൾ വാട്‌സാപ്പിന്റെ നിബന്ധനകൾ ലംഘിക്കുന്നുവെന്നും ആധികൃതർ വ്യക്തമാക്കുന്നു.

Read More : ഇനി വാട്ട്‌സാപ്പ് ഫോർവേർഡ് മെസ്സേജുകൾ നിങ്ങളെ അലട്ടില്ല; പുതിയ അപ്‌ഡേറ്റുമായി വാട്ട്‌സാപ്പ്

നേരത്തെ ഫോർവേഡ് മെസ്സേജുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒരു മെസ്സേജ് അഞ്ചിൽ കൂടുതൽ പേർക്ക് ഒരു സമയം അയക്കാൻ സാധിക്കാത്ത തരത്തിൽ വാട്‌സാപ്പ് ഫീച്ചർ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ടെക് ലോകത്തെ ഞെട്ടിച്ച ഈ നടപടി വന്നിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here