Advertisement

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ മത്സരിക്കണമെന്ന് ബിജെപി നേതൃയോഗത്തിൽ ആവശ്യം

February 7, 2019
Google News 0 minutes Read

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ കുമ്മനം രാജശേഖരൻ മത്സരിക്കണമെന്ന് ബിജെപി നേതൃയോഗത്തിൽ ആവശ്യം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യം ഉന്നയിച്ചത്. കെ.സുരേന്ദ്രനും തിരുവനന്തപുരത്ത് മത്സരിക്കാൻ താൽപര്യമറിയിച്ചതായി സൂചനയുണ്ട്.

ബിജെപി ദേശീയ സംഘടനാ സെക്രട്ടറി രാംലാൽ കൂടി പങ്കെടുത്ത സംസ്ഥാന നേതൃ യോഗത്തിലാണ് കുമ്മനം രാജശേഖരൻ മത്സരിക്കണമെന്ന ആവശ്യമുയർന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് നിർദ്ദേശം മുന്നോട്ട് വച്ചത്. പാർട്ടിക്ക് ഏറെ സ്വാധീനമുള്ള തിരുവനന്തപുരത്ത് ജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ തന്നെ നിർത്തണമെന്നായിരുന്നു ആവശ്യം. ശബരിമല വിഷയത്തെത്തുടർന്ന് അനുകൂല സാഹചര്യമാണുള്ളതെന്നും കുമ്മനം നിന്നാൽ അത് ഗുണകരമാകുമെന്നും വിലയിരുത്തലുണ്ടായി. അതേസമയം കെ.സുരേന്ദ്രനും തിരുവനന്തപുരം സീറ്റിൽ താൽപര്യം അറിയിച്ചിട്ടുണ്ട്. ശബരിമല സമരത്തിന് ശേഷം എൻഎസ്എസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നതും സുരേന്ദ്രന് അനുകൂല ഘടകമാണ്. എന്നാൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സുരേന്ദ്രന്റെ കാര്യത്തിൽ അനുകൂലമല്ലെന്നാണ് സൂചന.

ഇതിനിടെ മറ്റ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക വൈകാതെ തയ്യാറാക്കി നൽകാൻ ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന് മുൻപ് ഘടകകക്ഷികളുമായി ചർച്ച ചെയ്ത് തീരുമാനത്തിലെത്തണം. ഗ്രൂപ്പ് പോര് അനുകൂല സാഹചര്യം നഷ്ടപ്പെടുത്തുമെന്ന് മുന്നിൽ കണ്ടാണ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയെ തന്നെ കേന്ദ്ര നേതൃത്വം കേരളത്തിലേക്ക് നിയോഗിച്ചത്. പ്രചാരകൻ എന്ന നിലയിൽ രാംലാലിന്റെ തീരുമാനങ്ങൾ ആർഎസ്എസിനും തള്ളിക്കളയാനാകില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here