Advertisement

എ.പത്മകുമാറിനെതിരെ നീക്കം ശക്തമാക്കി സിപിഎം

February 7, 2019
Google News 0 minutes Read

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ മലക്കം മറിഞ്ഞ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൽ
പ്രസിഡന്റ് എ.പത്മകുമാറിനെതിരെ നീക്കം ശക്തമാക്കി സി പി എം . ദേവസ്വം കമ്മിഷണർ എന്‍.വാസുവും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ. രാജഗോപാലൻ നായരും എ.കെ.ജി സെന്ററിലെത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു. പത്മകുമാറിനെ മാറ്റാന്‍ ആലോചിച്ചിട്ടി ന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ശബരിമല വിഷയത്തിൽ മുൻ നിലപാട് തിരുത്തി സർക്കാർ നിലപാടിനൊപ്പം ദേവസ്വം ബോർഡ് ചേർന്നതിനെതിരെ പ്രസിഡന്റ് എ പത്മകുമാർ രംഗത്തു വന്നിരുന്നു. പ്രസിഡൻറിന്റെ അഭിപ്രായത്തിൽ കാര്യമില്ലന്നും സി പി എം തീരുമാനമാണ് പ്രധാനമെന്നുമാണ് കമ്മിഷണർ എൻ വാസുവിന്റെ നിലപാട്. കോടതി നടപടിക്രമങ്ങളില്‍ തന്നോട് പത്മകുമാര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്ന് തുറന്നടിച്ചതിന് പിന്നാലെ എന്‍.വാസു എകെജി സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണനെ കണ്ടു. മുന്‍ ബോര്‍ഡ് പ്രസിഡന്റുും നിലവില്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അദ്ധ്യക്ഷനുമായ രാജഗോപാലന്‍ നായരും വാസുവിനൊപ്പം ഉണ്ടായിരുന്നു. ദേവസ്വം കമ്മീഷ്ണറുടെ നിലപാടിനൊപ്പമാണ് സിപിഎം.

കോടതിയിലെ ബോര്‍ഡിന്റെ നിലപാട് മാറ്റത്തില്‍ രാജഗോപാലന്‍ നായര്‍ക്കം എന്‍.വാസുവിനും കാര്യമായ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും ഇവരുടെ നീക്കങ്ങള്‍ക്ക് പിന്തുണയേകി. പത്മകുമാറിനെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന ഒഴുക്കൻ പ്രതികരണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തുകയും ചെയ്തു. ദേവസ്വം ബോർഡ് പ്രസിഡന്റിന് ആശയക്കുഴപ്പമില്ലെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അല്‍പം മുമ്പ് പ്രതികരിച്ചത്.  സുപ്രീം കോടതി വിധി ദേവസ്വം ബോർഡ് നേരത്തെ അംഗീകരിച്ചതാണ്. സാവകാശ ഹർജി പരിഗണിച്ചിരുന്നില്ലന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

പത്മകുമാറിന് പകരം നിലവിലെ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അദ്ധ്യക്ഷന്‍ രാജഗോപാലന്‍ നായരെ നിയോഗിക്കാന്‍ നീക്കമാരംഭിച്ചിട്ടുണ്ട്. ദേവസ്വം കമ്മീഷ്ണര്‍ എന്‍.വാസു വിരമിക്കുന്ന മുറയ്ക്ക് ദേവസ്വം റിക്രുട്ട്മെന്റ് ബോര്‍ഡ് അദ്ധ്യക്ഷനുമാകുമെന്നും സൂചനയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here