ദില്ലിയിലെ ആശുപത്രിയില്‍ തീപിടുത്തം

ദില്ലിയിലെ നോയിഡയില്‍ സ്വകാര്യ ആശുപത്രിയില്‍ തീ പിടുത്തം. നോയിഡയിലെ മെട്രോ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ആശുപത്രിയുടെ ബഹുനില കെട്ടിടത്തില്‍ രോഗികളും കൂട്ടിരിപ്പുകാരും കുടുങ്ങിക്കിടക്കുകയായിരുന്നു. ആറോളം ഫയര്‍ഫോഴ്സ് സംഘങ്ങളെത്തി തീ അണയ്ക്കുകയാണ്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്.
രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തീ പടരുന്നത് കണ്ട ചില രോഗികളും ജീവനക്കാരും ജനാലകള്‍ തകര്‍ത്ത് പുറത്തേക്ക് ചാടി. ചാടിയ പലര്‍ക്കും പരിക്കേറ്റു. ഇവരേയും മറ്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 30 ഓളം രോഗികളെയാണ് ആശുപത്രി ഒഴിപ്പിക്കാന്‍ കഴിഞ്ഞത്. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആരെങ്കിലും ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് അഗ്നിസേനാഗംഗങ്ങള്‍. ജനാലകള്‍ തകര്‍ത്ത് കെട്ടിടത്തിന് അകത്ത് കയറി ഫയര്‍ ഫോഴ്സ് അംഗങ്ങള്‍ പരിശോധന തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here