രാജഗിരിയിൽ ‘ഇൻസെപ്ട്ര’ ഇന്റർ കോളേജ് ഫെസ്റ്റിവലിന് നാളെ തുടക്കം

രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്റ് അപ്ലൈഡ് സയൻസ് സംഘടിപ്പിക്കുന്ന ‘ഇൻസെപ്ട്ര’ ഇന്റർ കോളേജ് ഫെസ്റ്റിവലിന് നാളെ തുടക്കമാകും. കാക്കനാട് ക്യാമ്പസാണ് വേദി. കോളേജിന്റെ 14 ആം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ഈ നാഷണൽ ലെവൽ ഫെസ്റ്റിവലിൽ നൂറിലധികം കോളേജുകൾ പങ്കെടുക്കും.
ഇന്ത്യയിലെ വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി ഒരുക്കിയ പത്തോളം കലാ-കായിക മത്സരങ്ങളിലായി 5 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. ‘പ്രൈഡ്‌സ് ഓഫ് കേരള’ എന്ന പ്രമേയത്തെ ആസ്പദമാക്കി വിഭാവനം ചെയ്തിരിക്കുന്ന ഫെസ്റ്റിലെ മത്സരങ്ങൾക്ക് നൽകിയിരിക്കുന്ന പേരും അത്തരത്തിലുള്ളതാണ്. പ്രജാപതി ( ദി ബെസ്റ്റ് മാനേജർ), അമരക്കാർ ( ദി ബെസ്റ്റ് മാനേജ്‌മെന്റ് ടീം), മാമാങ്കം (മാർക്കറ്റിംഗ് ഗെയിം) അങ്ങനെ നീളുന്നു പേരുകൾ. പ്രജാപതിയിലെ വിജയിയെ കാത്തിരിക്കുന്നത് 25,000 രൂപയാണ്. തലശേരി മൈദാൻ, അമരക്കാർ, മാമാങ്കം തുടങ്ങിയവയിലെ വിജയിയെ കാത്തിരിക്കുന്നത് 20,000 രൂപയാണ്.
മത്സരങ്ങളും സമ്മാനങ്ങളും ചുവടെ :
പ്രജാപതി– ഒന്നാം സമ്മാനം 25,000 രൂപ
അമരക്കാർ– ഒന്നാം സമ്മാനം 20,000 രൂപ, രണ്ടാം സമ്മാനം 10,000 രൂപ, മൂന്നാം സമ്മാനം 5000 രൂപ
മാമാങ്കം– ഒന്നാം സമ്മാനം 20,000 രൂപ, രണ്ടാം സമ്മാനം 10,000 രൂപ, മൂന്നാം സമ്മാനം 5000 രൂപ
ഖലാസിസ്– ഒന്നാം സമ്മാനം 20,000 രൂപ, രണ്ടാം സമ്മാനം 10,000 രൂപ, മൂന്നാം സമ്മാനം 5000 രൂപ
പൂരം- 2.5 ലക്ഷം രൂപ
മുസ്രിസ്– ഒന്നാം സമ്മാനം 20,000 രൂപ, രണ്ടാം സമ്മാനം 10,000 രൂപ, മൂന്നാം സമ്മാനം 5000 രൂപ
ദ്രഗനിത– ഒന്നാം സമ്മാനം 20,000 രൂപ, രണ്ടാം സമ്മാനം 10,000 രൂപ, മൂന്നാം സമ്മാനം 5000 രൂപ
അഗസ്ത്യ– ഒന്നാം സമ്മാനം 15,000 രൂപ, രണ്ടാം സമ്മാനം 10,000 രൂപ
തലശ്ശേരി മൈദാൻ– ഒന്നാം സമ്മാനം 20,000 രൂപ, രണ്ടാം സമ്മാനം 10,000 രൂപ, മൂന്നാം സമ്മാനം 5000 രൂപ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here