ദേവസ്വം ബോര്‍ഡിന്റേത് ഭക്തജനങ്ങള്‍ക്കെതിരായ നിലപാടെന്ന് രമേശ് ചെന്നിത്തല

ദേവസ്വം ബോര്‍ഡും സംസ്ഥാനസര്‍ക്കാരും വിശ്വാസികളുടെ വികാരങ്ങളെ അവഗണിച്ചെന്നും ഭക്തജനങ്ങള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അറിയാതെ ബോര്‍ഡിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ നിലപാടറിയിച്ചത് എങ്ങനെയെന്ന് ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും ജനങ്ങളെ ബോധ്യപ്പെടുത്തണം.
Read More: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും എ.പത്മകുമാര്‍ പുറത്തേക്ക്
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ എത്രയും വേഗം രാജിവെച്ച് ഇറങ്ങിപ്പോകുകയാണ് ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദേവസ്വംബോര്‍ഡിന്റെ കരണം മറിച്ചില്‍ വിശ്വാസികളെയും പൊതുസമൂഹത്തെയും അമ്പരപ്പിച്ചിരിക്കുകയാണ്. ശക്തമായ ഗൂഢാലോചന ഇതില്‍ നടന്നിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്നാണ് ഇനി അറിയാനുള്ളത്.
യുവതീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ തുടക്കം മുതലേ ചാഞ്ചാട്ടം നടത്തുകയാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ഇനി ഒരു നിമിഷം സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here